പാലും മുട്ടയും അലർജിയുള്ളവർ ഈ സോസേജ് ഉൽപ്പന്നം ഉപയോഗിക്കരുതെന്ന് ആരോഗ്യമന്ത്രാലയം
പാലും മുട്ടയും അലര്‍ജിയുള്ളവര്‍ക്ക് ഹാനികരമായേക്കാവുന്ന ഒരു സോസേജ് ഉല്‍പ്പന്നത്തെക്കുറിച്ച് പരിസ്ഥിതി ആരോഗ്യ ഡയറക്ടറേറ്റിന്റെ അടിയന്തര മുന്നറിയിപ്പ്. ദുലാനോ ബ്രാന്‍ഡിലുള്ള സോസേജ് ഉല്‍പ്പന്നത്തിനാണ് മുന്നറിയിപ്പ്. ഉല്‍പ്പന്നത്തിന്റെ പാക്കറ്റില്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ഡയറക്ട്രേറ്റിന് കൈമാറിയ ഉല്‍പ്പന്ന വിവരത്തിന്റെ
അടിസ്ഥാനത്തില്‍ ഈ സോസേജില്‍ പാലിന്റെയും മുട്ടയുടെയും ചേരുവകള്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഈ ചേരുവകളോട് അലര്‍ജിയോ അസഹിഷ്ണുതയോ ഉള്ള
ഉപഭോക്താക്കള്‍ ഈ ഉല്‍പ്പന്നം കഴിക്കുന്നത് ഒഴിവാക്കണം.
ലേബലില്‍ ഉല്‍പ്പന്നത്തിന്റെ പേര്: Würstel Servelade affumicati
ബ്രാന്‍ഡ്: ദുലാനോ
എക്സ്പയറി ഡേറ്റ് : 19/09/2024
ബാച്ച്: 0009274001
ഭാരം: 200 ഗ്രാം
കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും, പൊതുജനങ്ങള്‍ 2133 7333 എന്ന നമ്പറില്‍ രാവിലെ 8:00 നും 2:30 നും ഇടയില്‍ അല്ലെങ്കില്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടണം.കൂടുതല്‍ അപ്ഡേറ്റുകള്‍ക്കും സമാന വിവരങ്ങള്‍ക്കും ഡയറക്ടറേറ്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജോ വെബ്സൈറ്റോ സന്ദര്‍ശിക്കേണ്ടതാണ്.