മാൾട്ടാ വാർത്തകൾ
പവർകട്ട് : ഗോസോയും മെല്ലികയും അടങ്ങുന്ന പ്രദേശങ്ങൾ വീണ്ടും ഇരുട്ടിലായി
ഗോസോയും മെല്ലികയും അടങ്ങുന്ന പ്രദേശങ്ങള്‍ വീണ്ടും ഇരുട്ടില്‍. ഈ ആഴ്ചയിലുണ്ടാകുന്ന രണ്ടാമത്തെ വലിയ വൈദ്യുത തകരാറാണ് ഇത്. ഗോസോയിലേക്ക് വൈദ്യുതി എത്തിക്കുന്ന കേബിളുകളിലൊന്ന് തീപിടിത്തത്തില്‍ കേടുപാട് സംഭവിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ്ഈ പവര്‍കട്ടും ഉണ്ടായത്. ഫോണ്ടാന, ഗജ്ന്സിലേം, ഗാര്‍ബ്, ഗേശ്രീ, കെറിം, മെല്ലിക, മുന്ക്സര്, നാദുര്, ഖാല, വിക്ടോറിയ, സാന്‍ ലോറന്‍സ്, സന്നത്ത്, സാഗര, സെവ്കിജ്ജ, സെബുകെ എന്നീ പ്രദേശങ്ങളെ പവര്‍കട്ട് ബാധിച്ചു. ഹൈ ടെന്‍ഷന്‍ തകരാര്‍ മൂലമാണ് വൈദ്യുതി തടസ്സമുണ്ടായതെന്ന് എനിമാള്‍ട്ട വെബ്സൈറ്റില്‍ പറയുന്നു. 27 മിനിറ്റിനുള്ളില്‍ വൈദ്യുതി തിരിച്ചെത്തിയതായി എനിമാള്‍ട്ട വക്താവ് പറഞ്ഞു.