കേരളം

ഇന്നും ശക്തമായ മഴ, നാല് ജില്ലകളിൽ അതിശക്തമായ കാറ്റിനും സാധ്യത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്. രാ​ത്രി വൈ​കി​യും ഇ​ട​വേ​ള​ക​ളോ​ട് കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. മ​ല​യോ​ര മേ​ഖ​ല​യി​ല്‍ പ്ര​ത്യേ​ക ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും മു​ന്ന​റി​യി​പ്പി​ലു​ണ്ട്. നാ​ല് ജി​ല്ലക​ളി​ൽ അ​തി ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​തയുമുണ്ട് . കോ​ട്ട​യം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ ആ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ള്ള​ത്.

50 കി.​മീ വേ​ഗ​ത​യി​ൽ കാ​റ്റ് വീ​ശി​യേ​ക്കു​മെ​ന്നാ​ണ് ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ മു​ന്ന​റി​യി​പ്പ്. നാ​ല് ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പി​​ൽ പ​റ​യു​ന്നു. പൊ​തു ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​വും അ​റി​യി​ച്ചി​ട്ടു​ണ്ട്.

മു​ന്ന​റി​യി​പ്പു​ക​ള്‍ ഇ​ങ്ങ​നെ​യാ​ണ്

ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്
16072024: മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്
17072024: കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്
18072024: കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്

മ​ഞ്ഞ അ​ല​ര്‍​ട്ട്

16072024 : പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശ്ശൂ​ര്‍, പാ​ല​ക്കാ​ട്
17072024: പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശ്ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, വ​യ​നാ​ട്
18072024: എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശ്ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, വ​യ​നാ​ട്
19072024: മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button