സ്പോർട്സ്

യൂ​റോ ക​പ്പ് ​: ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ജ​ർ​മ​നി​യെ വീ​ഴ്ത്തി സ്പെ​യി​ൻ സെ​മി​യി​ൽ

ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു സ്പെ​യി​ന്‍റെ ജ​യം

ബെ​ര്‍​ലി​ന്‍ : യൂ​റോ ക​പ്പി​ലെ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​രു​ത്ത​ന്മാ​രു​ടെ പോ​രാ​ട്ട​ത്തി​ൽ ജ​ർ​മ​നി​യെ വീ​ഴ്ത്തി സ്പെ​യി​ൻ സെ​മി​യി​ൽ. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു സ്പെ​യി​ന്‍റെ ജ​യം.അ​ധി​ക​സ​മ​യ​ത്താ​യി​രു​ന്നു സ്പെ​യി​ന്‍റെ വി​ജ​യ​ഗോ​ൾ പി​റ​ന്ന​ത്. പ​ക​ര​ക്കാ​ര​നാ​യി ക​ള​ത്തി​ലെ​ത്തി​യ മൈ​ക്ക​ൽ മെ​റി​നോ​യാ​ണ് 119-ാം മി​നി​റ്റി​ൽ ഹെ​ഡ​റി​ലൂ​ടെ വി​ജ​യ​ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

ഇ​രു​ടീ​മു​ക​ളും തു​ട​ക്കം മു​ത​ൽ ആ​ക്ര​മ​ണ​ഫു​ട്ബോ​ളാ​ണ് കാ​ഴ്ച​വ​ച്ച​ത്. സ്‌​പെ​യി​നാ​യി നി​ക്കോ വി​ല്ല്യം​സും യ​മാ​ലും മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​തോ​ടെ ജ​ര്‍​മ​നി പ്ര​തി​രോ​ധ​ത്തി​ലാ​യി. പ​ല​പ്പോ​ഴും ക​ളി​യും പ​രു​ക്ക​നാ​യി മാ​റി. ഇ​തോ​ടെ പ​ന്ത് കൈ​വ​ശം വ​ച്ച് ജ​ര്‍​മ​നി സ്‌​പെ​യി​നി​നെ നേ​രി​ട്ടു.ആ​ദ്യ പ​കു​തി​യി​ൽ ഇ​രു ടീ​മു​ക​ൾ​ക്കും ഗോ​ൾ നേ​ടാ​നാ​യി​ല്ല. ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ലാ​ണ് ജ​ർ​മ​നി​യെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് സ്പെ​യി​ൻ ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. 51-ാം മി​നി​റ്റി​ൽ പ​ക​ര​ക്കാ​ര​നാ​യി​യെ​ത്തി​യ ഡാ​നി ഒ​ല്‍​മോ​യാ​ണ് ഗോ​ൾ സ്കോ​റ​ർ.

ഗോ​ള്‍ വ​ഴ​ങ്ങി​യ​തോ​ടെ ജ​ര്‍​മ​നി മു​ന്നേ​റ്റം ശ​ക്ത​മാ​ക്കി. സ്‌​ട്രൈ​ക്ക​ര്‍ നി​ക്ലാ​സ് ഫു​ള്‍​ക്ക്‌​റ​ഗ്, ഫ്‌​ലോ​റി​യ​ന്‍ വി​ര്‍​ട്‌​സ് തു​ട​ങ്ങി നാ​ല് പേ​രെ ജ​ര്‍​മ​നി ക​ള​ത്തി​ലി​റ​ക്കി. ഇ​വ​രു​ടെ നീ​ക്ക​ങ്ങ​ളോ​ടെ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ജ​ർ​മ​നി​ക്കാ​യി. എ​ന്നാ​ൽ ഗോ​ൾ മാ​ത്രം പി​റ​ന്നി​ല്ല.89-ാം മി​നി​റ്റി​ലാ​യി​രു​ന്നു ജ​ർ​മ​നി​യു​ടെ സ​മ​നി​ല ഗോ​ൾ പി​റ​ന്ന​ത്. ഫ്‌​ളോ​റി​യ​ന്‍ വി​ര്‍​ട്‌​സി​വ​ലൂ​ടെ​യാ​ണ് ജ​ര്‍​മ​നി തി​രി​ച്ച​ടി​ച്ച​ത്. ഇ​തോ​ടെ മ​ത്സ​രം അ​ധി​ക​സ​മ​യ​ത്തേ​യ്ക്ക് ക​ട​ന്നു. അ​ധി​ക​സ​മ​യ​ത്തും ജ​ർ​മ​നി ത​ക​ർ​പ്പ​ൻ മു​ന്നേ​റ്റ​ങ്ങ​ൾ ന​ട​ത്തി. എ​ന്നാ​ൽ ഗോ​ൾ കീ​പ്പ​ർ സി​മോ​ണി​ന്‍റെ ത​ക​ര്‍​പ്പ​ന്‍ സേ​വു​ക​ളാ​ണ് സ്‌​പെ​യി​നി​നെ ര​ക്ഷി​ച്ച​ത്.

കി​ട്ടി​യ അ​വ​സ​ര​ങ്ങ​ളി​ല്‍ സ്‌​പെ​യി​നും മു​ന്നേ​റ്റം ശ​ക്ത​മാ​ക്കി. ഒ​ടു​വി​ൽ 119-ാം മി​നി​റ്റി​ല്‍ സ്‌​പെ​യി​ന്‍റെ വി​ജ​യ​ഗോ​ൾ പി​റ​ന്നു. മൈ​ക്ക​ല്‍ മെ​റി​നോ ഹെ​ഡ​റി​ലൂ​ടെ ല​ക്ഷ്യം ക​ണ്ടു. ഇ​തോ​ടെ സ്‌​പെ​യി​ന്‍ സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button