സ്പോർട്സ്

മാ​ർ​ട്ടി​ന​സ് ര​ക്ഷ​ക​നാ​യി; ചി​ലി​യെ വീ​ഴ്ത്തി അ​ർ​ജ​ന്‍റീ​ന ക്വാ​ർ​ട്ട​റി​ൽ

ന്യൂ​ജേ​ഴ്സി: കോ​പ്പ അ​മേ​രി​ക്ക ഫു​ട്ബോ​ളി​ൽ ചി​ലി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് വീ​ഴ്ത്തി അ​ർ​ജ​ന്‍റീ​ന ക്വാ​ർ​ട്ട​റി​ൽ. സ​മ​നി​ല​യി​ലേ​ക്കെ​ന്ന് ഉ​റ​പ്പി​ച്ച മ​ത്സ​ര​ത്തി​ന്‍റെ 88-ാം മി​നി​റ്റി​ൽ ലൗ​ട്ടാ​രോ മാ​ർ​ട്ടി​ന​സാ​ണ് അ​ർ​ജ​ന്‍റീ​ന​യു​ടെ വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്. വി​ജ​യ​ത്തോ​ടെ ഗ്രൂ​പ്പ് എ​യി​ൽ ര​ണ്ടു ക​ളി​ക​ളി​ൽ​നി​ന്ന് ആ​റു പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യാ​ണ് അ​ർ​ജ​ന്‍റീ​ന ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്.

ആ​ദ്യ​പ​കു​തി​യി​ൽ ഇ​രു​പ​ക്ഷ​ത്തു​നി​ന്നും കാ​ര്യ​മാ​യ മു​ന്നേ​റ്റ​മു​ണ്ടാ​യി​ല്ല. സാ​ക്ഷാ​ൽ ല​യ​ണ​ൽ മെ​സി മ​ധ്യ​ഭാ​ഗ​ത്തേ​ക്കി​റ​ങ്ങി ക​ളി​ച്ചി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല. പ്ര​തി​രോ​ധ​ത്തി​ലൂ​ന്നി ക​ളി​ച്ച ചി​ലി​ക്കും ല​ക്ഷ്യ​ത്തി​ലേ​ക്ക് ഒ​രു ഷോ​ട്ട് പോ​ലും ഉ​തി​ര്‍​ക്കാ​നാ​യി​ല്ല.36-ാം മി​നി​റ്റി​ല്‍ മെ​സി​യു​ടെ ഷോ​ട്ട് പു​റ​ത്തു​പോ​യി. ആ​ദ്യ​പ​കു​തി ഗോ​ൾ​ര​ഹി​ത​മാ​യ​തോ​ടെ ര​ണ്ടാം പ​കു​തി​യി​ല്‍ അ​ര്‍​ജ​ന്‍റീ​ന കൂ​ടു​ത​ൽ ആ​ക്ര​മ​ണോ​ത്സു​ക​രാ​യി. ചി​ലി​യ​ൻ ഗോ​ൾ​മു​ഖ​ത്തേ​ക്ക് ഷോ​ട്ടു​ക​ളു​തി​ർ​ന്നെ​ങ്കി​ലും ഗോ​ൾ മാ​ത്രം അ​ക​ന്നു​നി​ന്നു. നി​ക്കോ ഗോ​ണ്‍​സാ​ല​സി​ന്‍റെ ഗോ​ളെ​ന്നു​റ​ച്ച ഷോ​ട്ട് ചി​ലി​യ​ന്‍ ഗോ​ളി ക്ലോ​ഡി​യോ ബ്രാ​വോ ത​ട്ടി​യ​ക​റ്റി.ഒ​ടു​വി​ൽ ലൗ​ട്ടാ​റോ മാ​ര്‍​ട്ടി​ന​സി​നേ​യും ഡി​മ​രി​യ​യേ​യും ക​ള​ത്തി​ലി​റ​ക്കി​യ സ്ക​ലോ​ണി​യു​ടെ നീ​ക്കം ഫ​ലം​ക​ണ്ടു. 86-ാം മി​നി​റ്റി​ല്‍ മാ​ര്‍​ട്ടി​ന​സ് വ​ല​കു​ലു​ക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button