മാൾട്ടാ വാർത്തകൾ

മാള്‍ട്ട മൗണ്ട് കാര്‍മ്മല്‍ ആശുപത്രി അടച്ചുപൂട്ടുന്നു

മാള്‍ട്ടയുടെ മാനസികാരോഗ്യ കേന്ദ്രമായ മൗണ്ട് കാര്‍മ്മല്‍ ആശുപത്രി അടച്ചുപൂട്ടുന്നു. ഘട്ടം ഘട്ടമായി ആശുപത്രി അടയ്ക്കാനും സേവനങ്ങള്‍ മാറ്റര്‍ ഡെയ് ആശുപത്രിയിലേക്ക് പുനര്‍വിന്യസിക്കാനുമാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് മാള്‍ട്ടീസ് ആരോഗ്യമന്ത്രി ജോ എറ്റിയെന്‍ അബെല പറഞ്ഞു. കെട്ടിടത്തിന്റെ കാലപ്പഴക്കവും സ്ഥലപരിമിതിയും മൂലമാണ്  തീരുമാനം കൈക്കൊള്ളുന്നത്.

പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിര്‍മിച്ച കെട്ടിടത്തിലാണ് നിലവില്‍ മൗണ്ട് കാര്‍മ്മല്‍ ഹോസ്പിറ്റല്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനു ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആവശ്യങ്ങള്‍  നിറവേറ്റാന്‍ സാധിക്കുന്നില്ലെന്നാണ് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. മൗണ്ട് കാര്‍മല്‍ ഹോസ്പിറ്റല്‍ ഉടനടി അടച്ചുപൂട്ടുക എന്നത് അസാധ്യമാണെന്ന് അദ്ദേഹം പറഞ്ഞു, എന്നാല്‍ മാനസിക പരിചരണവിഭാഗം മാറ്റര്‍ ഡെയിലേക്ക് മാറ്റാനുള്ള പദ്ധതികള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. മാള്‍ട്ടയിലെ ജനറല്‍ ആശുപത്രിയില്‍ ഒരു അക്യൂട്ട് മാനസികാരോഗ്യ വാര്‍ഡ് വരും മാസങ്ങളില്‍ തുറക്കും-ആരോഗ്യമന്ത്രി പറഞ്ഞു.

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button