മാൾട്ടാ വാർത്തകൾ

കൗമാരക്കാരായ പെൺകുട്ടികളെ കുത്തി, 43കാരനായ മാൾട്ടീസ് പൗരൻ അറസ്റ്റിൽ

കൗമാരപ്രായക്കാരായ രണ്ടു പെണ്‍കുട്ടികളെ കുത്തിയ കേസില്‍ 43കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ‘മാള്‍ട്ട പൗരനാണ് പ്രതി. ബോംലയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.

ശനിയാഴ്ച ഉച്ചയ്ക്ക് 1:30 ഓടെ മാര്‍സയിലെ ട്രിക് സാന്‍ തുമാസിലെ ഒരു വസതിയില്‍ നിന്നാണ് പൊലീസിന് സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം ലഭിച്ചത്. 12 ഉം 15 ഉം വയസ്സുള്ള സഹോദരിമാരെ വീടിനുള്ളില്‍ കയറി ബ്ലേഡ് ഉപയോഗിച്ച് പ്രതി ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടികളെ ചികിത്സയ്ക്കായി ‘
മറ്റെര്‍ ഡെയി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പെണ്‍കുട്ടികളില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്.ആക്രമണസമയത്ത് വീട്ടിലുണ്ടായിരുന്ന 14 വയസ്സുള്ള ആണ്‍കുട്ടിക്ക് മാനസീക സമ്മര്‍ദ്ദത്തിന് ചികിത്സ  നല്‍കേണ്ടി വന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണവും മജിസ്‌ട്രേറ്റ് തല അന്വേഷണവും നടന്നുവരികയാണ്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button