അന്തർദേശീയംടെക്നോളജി

വേഗത്തിലുള്ള കോഡിങ്, സെര്‍ച്ചിങ്, ഗവേഷണം; ‘ജെമിനി 4 ഹൈഡ്രജന്‍’ പുറത്തിറക്കി ഗൂഗിള്‍

വാഷിങ്ടണ്‍ ഡിസി : ഏറ്റവും പുതിയ എഐ മോഡലായ ജെമിനി 4 ഹൈഡ്രജന്‍ പുറത്തിറക്കി ഗൂഗിള്‍. ദൈനംദിന കോഡിങ്, ഗവേഷണം, ഒന്നിലധികം ഘട്ടങ്ങളുള്ള ജോലികള്‍ എന്നിവ കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും കൈകാര്യം ചെയ്യുന്നതിനായി രൂപകല്‍പ്പന ചെയ്തതാണ് പുതിയ മോഡല്‍.

ഗൂഗിള്‍ സെര്‍ച്ച്, ജെമിനി ആപ്പ്, ഗൂഗിള്‍ എഐ സ്റ്റുഡിയോ, ജെമിനി എപിഐ, കൂടാതെ വിവിധ ബിസിനസ് ടൂളുകള്‍ എന്നിവയിലൂടെ ഈ മോഡല്‍ ആഗോളതലത്തില്‍ ലഭ്യമാകും. മുന്‍ഗാമിയായ ‘ജെമിനി 3.8 ഫ്‌ലാഷ്’ (Gemini 3.8 Flash)നെ അപേക്ഷിച്ച്, ജോലികള്‍ കൂടുതല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ‘ഹൈഡ്രജന്‍’ മോഡലിന് കഴിയുമെന്നാണ് ഗൂഗിളിന്റെ അവകാശവാദം.

കോഡിങ് പ്രവര്‍ത്തനക്ഷമതയിലും കൃത്യതയിലും മോഡല്‍ വലിയ പുരോഗതിയും കൈവരിക്കുമെന്നാണ് പ്രതീക്ഷ. ഉപഭോക്താക്കള്‍, ഡെവലപ്പര്‍മാര്‍, എന്റര്‍പ്രൈസ് ഉപയോക്താക്കള്‍ എന്നിങ്ങനെ വിവിധ വിഭാഗത്തിലുള്ളവര്‍ക്ക്, വ്യത്യസ്ത സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളിലൂടെ പുതിയ മോഡല്‍ ലഭ്യമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button