കേരളം

സിഐടിയുവിനെ ഇനി ഇവർ നയിക്കും

കോട്ടയം : സിഐടിയു 16–ാം സംസ്ഥാന സമ്മേളനം ടി പി രാമകൃഷ്ണനെ പ്രസിഡന്റായും കെ കെ ജയചന്ദ്രനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. വി ശിവൻകുട്ടിയാണ് ട്രഷറർ. കെ എൻ ​ഗോപിനാഥ് അസിസ്റ്റന്റ് ജനറൽ സെക്രട്ടറി. 47 അം​ഗ ഭാരവാഹി കമ്മറ്റിയെയും 190 അംഗ സംസ്ഥാന കമ്മറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.

കോട്ടയത്ത് നടന്ന സിഐടിയു സംസ്ഥാന ഭാരവാഹികളുടെ ഫ്രാക്ഷൻ യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്. സിഐടിയു 16-ാം സംസ്ഥാന സമ്മേളനത്തിന് നവംബർ 6ന് കോട്ടയത്ത് തുടക്കമായി. വൈകിട്ട് 5-ന് കോട്ടയം തിരുനക്കര മൈതാനത്ത് സംഘാടക സമിതി ചെയർമാൻ ടി.ആർ. രഘുനാഥൻ പതാക ഉയർത്തി.

47 അം​ഗ ഭാരവാഹി കമ്മറ്റി

വൈസ് പ്രസിഡന്റുമാർ: എ കെ ബാലൻ, ജെ മേഴ്സികുട്ടിയമ്മ, എം വി ജയരാജൻ, കൂട്ടായിബഷീർ, യു പി ജോസഫ്, വി ശശികുമാർ, സുനിത കുര്യൻ, എം കെ കണ്ണൻ, എസ് ജയമോഹനൻ, നെടുവത്തൂർ സുന്ദരേശൻ, പി ആർ മുരളീധരൻ, എസ് പുഷ്പലത, പി ബി ഹർഷകുമാർ, സി വി ചന്ദ്രബാബു, ടി കെ രാജൻ, ദീപ കെ രാജൻ, കെ കെ പ്രസന്നകുമാർ, ആർ രാമു, എസ് ഹരിലാൽ, എൻ കെ രാമചന്ദ്രൻ, കടകംപള്ളി സു-രേന്ദ്രൻ,വി വി ബേബി.

സെക്രട്ടറിമാർ: കെ എൻ ഗോപിനാഥ്, കെ എസ് സുനിൽ കുമാർ, സി കെ ഹരികൃഷ്ണൻ, പി പി ചിത്തരഞ്ജൻ, അഡ്വ. പി സജി, പി പി പ്രേമ, ധന്യ ആബീദ്, ഒ സിബിന്ദു, പി കെ മുകുന്ദൻ, എം ഹംസ, പി ഗാനകുമാർ, കെ മനോഹരൻ, പി പത്മജ, മീര നിമേഷ്, വി കെ ഷീജ, പി കെ സന്തോഷ്, എം ജി അജി, പി മണിമോഹൻ, കെ അനിൽ കുമാർ, ആർ തിലകൻ, എസ് ബി രാജു, റെജി സഖറിയ. ക്ഷണിതാക്കൾ: കെ കെ ദിവാകരൻ, എസ് ശർമ്മ, കെ പി മേരി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button