അന്തർദേശീയം
റഷ്യ–ഉക്രയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ അടുത്ത ആഴ്‌ച അബുദാബിയിൽ പുനരാരംഭിക്കും : വൈറ്റ് ഹൗസ് പ്രത്യേക പ്രതിനിധി

വാഷിങ്ടൺ ഡിസി : റഷ്യ–ഉക്രയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ അടുത്ത ആഴ്‌ച അബുദാബിയിൽ പുനരാരംഭിക്കുമെന്ന് വൈറ്റ് ഹൗസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് അറിയിച്ചു. യുഎസിന്റെ മധ്യസ്ഥതയിൽ 10നും 11നും നടക്കുന്ന കൂടിക്കാഴ്ച നടക്കുന്ന ത്രികക്ഷി ചർച്ചകളിൽ റഷ്യയുടെയും ഉക്രയ്ന്റെയും പ്രതിനിധികൾ കൂടാതെ ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നറും പങ്കെടുക്കും. ഫെബ്രുവരിയിൽ ചർച്ചകൾ വഴിമുട്ടിയതിനുശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളും വീണ്ടും ചർച്ചയ്ക്ക് എത്തുന്നത്. റഷ്യൻ സംഘത്തെ മുൻ സാംസ്‌കാരിക മന്ത്രിയും പ്രസിഡന്റിന്റെ ഉപദേശകനുമായ വ്ലാദിമിർ മെഡിൻസ്‌കി നയിക്കും. അധികാരമേറ്റ ആദ്യ ദിവസം തന്നെ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ട്രംപിന് ഇതുവരെ സമാധാന ഉടമ്പടി സാധ്യമാക്കാനായിട്ടില്ല.



