യൂറോപ്യൻ യൂണിയൻ വാർത്തകൾ

യുകെയിലെ യോർക്ക്ഷെയർ വന്യജീവി പാർക്കിൽ കടുവയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

ലണ്ടൻ : യോർക്ക്ഷെയർ വന്യജീവി പാർക്കിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. കടുവയുടെ ആവാസകേന്ദ്രത്തിലേക്ക് അതിക്രമിച്ചു കയറിയ വ്യക്തിയെ കടുവ ആക്രമിക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് എയർ ആംബുലൻസും അടിയന്തര വൈദ്യസഹായ സംഘവും സ്ഥലത്തെത്തിയെങ്കിലും, ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ പാർക്കിലുണ്ടായിരുന്ന സന്ദർശകരെ ഉടൻ തന്നെ ഒഴിപ്പിക്കുകയും പാർക്ക് താൽക്കാലികമായി അടയ്ക്കുകയും ചെയ്തു.

പൊതുജനങ്ങൾക്ക് മറ്റ് അപകടസാധ്യതകളൊന്നുമില്ലെന്നും സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ടെന്നും അവ പങ്കുവയ്ക്കരുതെന്നും പൊലീസ് അഭ്യർഥിച്ചു. അപൂർവ്വവ ഇനം അമൂർ കടുവകളെ സംരക്ഷിക്കുന്ന പ്രമുഖ കേന്ദ്രങ്ങളിലൊന്നാണ് യോർക്ക്ഷെയർ വൈൽഡ് ലൈഫ് പാർക്ക്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button