മാൾട്ടാ വാർത്തകൾ

ബിർഗുഫെസ്റ്റ് : ശനിയാഴ്ച അധിക ബസ് സർവീസുകളുമായി മാൾട്ട പബ്ലിക് ട്രാൻസ്പോർട്ട്

ബിർഗുഫെസ്റ്റ് (Birgufest) ആഘോഷങ്ങളോടനുബന്ധിച്ച് ശനിയാഴ്ച പ്രത്യേക അധിക ബസ് സർവീസുകൾ പ്രഖ്യാപിച്ച് മാൾട്ട പബ്ലിക് ട്രാൻസ്പോർട്ട്. സാംസ്കാരികവും ചരിത്രപരവുമായ ഈ ഉത്സവത്തിൽ പങ്കെടുക്കുന്നവർക്കായി രാത്രികാല യാത്രകൾ ഉൾപ്പെടെയുള്ള സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

വല്ലെറ്റയ്ക്കും (Valletta) വിറ്റോറിയോസയ്ക്കുമിടയിൽ (Vittoriosa) സർവീസ് നടത്തുന്ന റൂട്ട് 2-ൽ കൂടുതൽ ബസുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി രാത്രി 8 മണി മുതൽ 11 മണി വരെ ഇരുദിശകളിലേക്കുമുള്ള ബസുകളുടെ എണ്ണം വർദ്ധിപ്പിച്ചു.

കൂടാതെ, വിറ്റോറിയോസയിലെ കഫേ റിഷ് (Café Riche) സ്റ്റോപ്പിൽ നിന്ന് വല്ലെറ്റയിലേക്ക് രാത്രി 11.10 മുതൽ 1.10 വരെ പ്രത്യേക സർവീസുകളും ഉണ്ടാകും. ഈ സമയത്തിനുള്ളിൽ ഓരോ 15 മിനിറ്റിലും ഇവിടെ നിന്ന് സർവീസുകൾ ലഭ്യമായിരിക്കും.

പാവ്ലയിലെ (Paola) ലൂർദ് സ്റ്റോപ്പിൽ നിന്ന് വിറ്റോറിയോസയിലെ കഫേ റിഷ് സ്റ്റോപ്പിലേക്ക് വൈകുന്നേരം 6.20 മുതൽ രാത്രി 9 മണി വരെ ഓരോ 20 മിനിറ്റിലും ഷട്ടിൽ സർവീസും ഉണ്ടായിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button