മാൾട്ടാ വാർത്തകൾ
സെബ്ബൂജ് സ്ക്വയറിലെ ജലധാരയിൽ നഗ്നനായ യുവാവ്; അന്വേഷണം ആരംഭിച്ച് പോലീസ്

സെബ്ബൂജ് സ്ക്വയറിലെ ജലധാരയിൽ നിന്ന് ഒരാൾ നഗ്നനായി ഇറങ്ങി വരുന്നതായി കണ്ട സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ, ഇയാൾ ജലധാരയിൽ നിന്ന് നഗ്നനായി പുറത്തേക്ക് വരുന്നത് കാണാം. സമീപത്തുണ്ടായിരുന്ന ആളുകൾ ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിരുന്നു. തുടർന്ന് തറയിൽ കിടന്ന വസ്ത്രങ്ങളുമെടുത്ത് ഇയാൾ സ്ഥലത്തുനിന്ന് മടങ്ങുകയും ചെയ്തു.
രാത്രി 11 മണിയോടെയാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതെന്നും എന്നാൽ ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പോലീസ് വക്താവ് അറിയിച്ചു. വ്യക്തിയെ കണ്ടെത്തുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. കേസിൽ അന്വേഷണം പുരോഗമിക്കുന്നു.



