മാൾട്ടാ വാർത്തകൾ

ഇലക്‌ട്രോഗ്യാസ് പവർ സ്റ്റേഷനിൽ തകരാർ; മാൾട്ടയിലും ഗോസോയിലും വ്യാപക വൈദ്യുതി മുടക്കം

ഇലക്‌ട്രോഗ്യാസ് പവർ സ്റ്റേഷനിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് മാൾട്ടയിലെയും ഗോസോയിലെയും വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. തിങ്കളാഴ്ച രാവിലെ 10:08-നാണ് വൈദ്യുതി വിതരണത്തിൽ തടസ്സം നേരിട്ടത്ത്.

തടസ്സം നേരിട്ട ഉടൻ തന്നെ സ്റ്റാൻഡ്‌ബൈ വൈദ്യുതി ഉത്പാദന സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കുകയും, 13 മിനിറ്റിനുള്ളിൽ തന്നെ ബാധിത പ്രദേശങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിച്ചു തുടങ്ങുകയും ചെയ്തതായി കമ്പനി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. രാവിലെ 10:50-ഓടെ തടസ്സം നേരിട്ട മുഴുവൻ ഉപഭോക്താക്കൾക്കും വൈദ്യുതി വിതരണം പൂർണ്ണമായി പുനഃസ്ഥാപിക്കാൻ സാധിച്ചതായും എനെമൽറ്റ (Enemalta) അറിയിച്ചു.

ഡെലിമാര പവർ സ്റ്റേഷൻ 4 എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഇലക്‌ട്രോഗ്യാസ് പ്ലാന്റിൽ ഈ മാസമാദ്യം സമാനമായ രീതിയിൽ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തിരുന്നു. തിങ്കളാഴ്ചയുണ്ടായ തടസ്സം ഗോസോയുടെ പകുതിയോളം ഭാഗങ്ങളെയും മാൾട്ടയുടെ വടക്കൻ പ്രദേശം മുതൽ തെക്കൻ പ്രദേശങ്ങൾ വരെയുള്ള നിരവധി മേഖലകളെയും ബാധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button