മാൾട്ടാ വാർത്തകൾ

കോർമിയിൽ ട്രക്കും ട്രെയ്‌ലറും കൂട്ടിയിടിച്ച് ഇന്ത്യൻ ട്രക്ക് ഡ്രൈവർക്ക് ദാരുണാന്ത്യം

കോർമിയിൽ ട്രക്കും ട്രെയ്‌ലറും കൂട്ടിയിടിച്ച് ഇന്ത്യൻ ട്രക്ക് ഡ്രൈവർക്ക് ദാരുണാന്ത്യം. ഇന്നലെ (ചൊവ്വാഴ്ച) ഉച്ചയ്ക്ക് 11:45-ഓടെ ത്രിഖ് ഹന്ദാഖിലായിരുന്നു (Triq Ħandaq) അപകടം. ഇന്ത്യക്കാരനായ 27കാരൻ മുഹമ്മദ് അബ്ദുൽ ജവാദാണ് മരിച്ച ട്രക്ക് ഡ്രൈവർ.

പ്രാഥമിക അന്വേഷണത്തിൽ, 27 വയസ്സുള്ള ഇന്ത്യൻ പൗരനായ മുഹമ്മദ് അബ്ദുൾ ജവാദ് ഓടിച്ചിരുന്ന ട്രക്ക്, തർഷീൻ (Tarxien) സ്വദേശിയായ 39-കാരൻ ഓടിച്ച DAF CF85 മോഡൽ ട്രെയ്‌ലറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. അപകടത്തെ തുടർന്ന് വാഹനാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഇയാളെ പുറത്തെടുക്കാൻ സിവിൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെൻ്റിലെ സേനാംഗങ്ങൾ സ്ഥലത്തെത്തിയെങ്കിലും സംഭവസ്ഥലത്തുവെച്ച് തന്നെ മരണം സ്ഥിരീകരിച്ചു.

ഒക്യുപേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റി അതോറിറ്റിയുമായി (OHSA) ചേർന്ന് പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ മജിസ്ട്രേറ്റ് മോണിക്ക ബോർഗ് ഗാലിയ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഈ ആഴ്ച മാൾട്ടയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ മാരക അപകടമാണിത്. തിങ്കളാഴ്ച സെന്റ് പോൾസ് ഐലൻഡ്സിന് സമീപം ജോലി ചെയ്യുന്നതിനിടെ ഒരു ഡൈവറും മരിച്ചിരുന്നു.

അതേസമയം, ഈ വർഷത്തെ രണ്ടാം പാദത്തിൽ മൂന്ന് പേർ ട്രാഫിക് അപകടങ്ങളിൽ മരിച്ചതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. രണ്ട് ഡ്രൈവർമാർ വാഹനം ഇടിച്ചുകയറിയും, ഒരു സ്ത്രീ കാൽനടയാത്രക്കാരിയായിരിക്കെയുമാണ് മരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button