Uncategorized
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉത്തര കൊറിയയിലേക്ക്

ബീജിംഗ് : ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അടുത്ത ആഴ്ച ഉത്തര കൊറിയയിൽ ഔദ്യോഗിക സന്ദർശനം നടത്തും. വെള്ളിയാഴ്ചയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ചൈനീസ് ഭരണത്തലവൻ ഉത്തര കൊറിയ സന്ദർശിക്കുന്നത്. തിങ്കൾ, ചൊവ്വാ ദിവസങ്ങളിലായിരിക്കും സന്ദർശനം.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ എന്നിവരുമായി ബീജിംഗിൽ നടത്തിയ കൂടിക്കാഴ്ചകൾക്ക് തൊട്ടുപിന്നാലെയാണ് ഷി ജിൻപിങ്ങിന്റെ ഉത്തര കൊറിയൻ യാത്ര എന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രാധാന്യത്തോടെയാണ് വീക്ഷിക്കപ്പെടുന്നത്.
അടുത്ത കാലത്തായി ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ റഷ്യയുമായി തന്ത്രപരമായ സൈനിക ബന്ധം സ്ഥാപിച്ചിരുന്നു. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയെ സഹായിക്കാൻ ഉത്തര കൊറിയ സൈന്യത്തെയും അത്യാധുനിക ആയുധങ്ങളെയും അയച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.



