സ്പോർട്സ്
വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജുവും; ശിഖര്‍ ധവാന് ടീമിനെ നയിക്കും
മുംബൈ: വെസ്റ്റിന്‍ഡീസിനെതിരായ മൂന്ന് ഏകദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശിഖര്‍ ധവാനാണ് ടീം ക്യാപ്റ്റന്‍.
മലയാളിതാരം സഞ്ജു സാംസണും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.
ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന് കിഷന്, രവീന്ദ്ര ജഡേജ, ശാര്‍ദ്ദുല്‍ താക്കൂര്‍, യൂസ്വേന്ദ്ര ചഹല്‍, അക്സര്‍ പട്ടേല്‍, ആവേഷ് ഖാന്, പ്രസീദ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍.
ഹാര്‍ദിക് പാണ്ഡ്യയേയും റിഷഭ് പന്തിനേയും ദിനശേ് കാര്‍ത്തിക്കിനേയും ടീമില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റന്‍. ജൂലൈ 22, 24, 27 തീയതികളിലായി വെസ്റ്റിന്‍ഡീസിലെ പോര്‍ട്ട് ഓഫ് സ്പെയിനിലാണ് മൂന്ന് ഏകദിന മത്സരങ്ങളും നടക്കുന്നത്.