അന്തർദേശീയം

ചൈനയിൽ വെള്ളപ്പൊക്കം

ബീജിങ്‌ : തെക്കൻ ചൈനയിൽ കനത്ത മഴയെ തുടർന്ന്‌ പലയിടങ്ങളിലും വെള്ളപ്പൊക്കം. ഗുവാങ്‌സി, ഗുവാങ്‌ഡോങ്, ഫുജിയാൻ, സെജിയാങ്, ജിയാങ്‌സി, ഹുനാൻ പ്രവിശ്യകളിലാണ്‌ കനത്ത മഴ. പലയിടങ്ങളിലും പ്രളയഭീഷണിയുണ്ട്‌. വെള്ളപ്പൊക്കമുണ്ടായ ഇടങ്ങളിൽ നിന്ന്‌ നിരവധിയാളുകളെ മാറ്റിപ്പാർപ്പിച്ചു.

ഞായറാഴ്‌ച ആരംഭിച്ച മഴ തിങ്കളാഴ്‌ചയോടെ ശക്തി പ്രാപിക്കുകയായിരുന്നു. മണിക്കൂറിൽ 100 മുതൽ 150 മില്ലിമീറ്റർ വരെ മഴപെയ്‌തേക്കാമെന്ന പ്രവചനമുണ്ട്‌. ദുരന്തനിവാരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പ്രളയനിയന്ത്രണ പ്രവർത്തനങ്ങളും ദുരിതാശ്വാസപ്രവർത്തനങ്ങളും ഫലപ്രദമായി നടക്കുന്നു.

സ്ഥിതിഗതികൾ തുടർച്ചയായി നീരീക്ഷിച്ച്‌ വരികയാണ്‌. നാശനഷ്‌ടങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകൾ വ്യക്തമായിട്ടില്ല. ആളപായം റിപ്പോർട്ട്‌ ചെയ്തിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button