ദേശീയം
കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 മരണം; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. രാവിലെ 10 മണിയോടെയാണ് അപകടം.
രാംനഗറില്‍ നിന്ന് ഉധംപൂരിലേക്ക് പോകുകയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. കൊടും വളവ് മറികടക്കുന്നതിനിടെയാണ് ബസിന്റെ നിയന്ത്രണം വിട്ടത്. പരിക്കേറ്റ യാത്രക്കാരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.



