കേരളം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഹെല്‍പ് ഡെസ്‌ക് തുറന്ന് നോര്‍ക്ക

തിരുവനന്തപുരം : പശ്ചിമേഷ്യയില്‍ സംഘർഷ ഭീതി വ്യാപിക്കുമ്പോള്‍ മലയാളികള്‍ക്ക് ഹെല്‍പ് ഡെസ്‌കുമായി നോര്‍ക്ക റൂട്ട്‌സ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന്റെ നിര്‍ദേശപ്രകാരം കേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്‌സ് ഹെല്‍പ്പ്‌ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു. ഇറാനെ ലക്ഷ്യമിട്ട് ഇസ്രായേല്‍ – യുഎസ് സംയുക്ത ആക്രമണം നടന്നതിന് പിന്നാലെയാണ് മറ്റ് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കും സംഘര്‍ഷം വ്യാപിച്ചത്.

സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലകളിലുള്ള സഹായം ആവശ്യമുളള കേരളീയര്‍ക്ക് നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിലെ ഹെല്‍പ് ഡെസ്‌ക് നമ്പറുകളായ +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോള്‍), 18004253939 (ടോള്‍ ഫ്രീ നമ്പര്‍, ഇന്ത്യയില്‍ നിന്നും) എന്നിവയില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ഇന്ത്യന്‍ പൗരന്മാര്‍ അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button