മാൾട്ടാ വാർത്തകൾ

പാവോളയിൽ വാഹനാപകടത്തിൽ മോട്ടോർ സൈക്കിൾ ഡ്രൈവർക്ക് ഗുരുതര പരിക്ക്

പാവോളയിൽ വാഹനാപകടത്തിൽ മോട്ടോർ സൈക്കിൾ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് (വെള്ളിയാഴ്ച) രാവിലെ ഏകദേശം 7:30ഓടെ റാഹൽ ജിദ്ദിലെ വിയാൽ സാന്ത ലൂസിയയിൽ വച്ചാണ് അപകടം സംഭവിച്ചത്. 34 വയസുള്ള ഗുഡ്ജ സ്വദേശിയായ മോട്ടോർസൈക്കിൾ ഡ്രൈവർക്കാണ് നാലു വാഹനങ്ങൾ ഉൾപ്പെട്ട അപകടത്തിൽ ഗുരുതര പരിക്കേറ്റത്ത്.

42 വയസുള്ളയാൾ ഓടിച്ച ഫിയറ്റ് ഡോബ്ലോ, 44 വയസുള്ളയാൾ ഓടിച്ച നിസ്സാൻ എക്സ്-ട്രെയിൽ, 24 വയസുള്ള യുവതി ഓടിച്ച പ്യൂജോ 208, 30 വയസുള്ള യുവതി ഓടിച്ച ടൊയോട്ട വിറ്റ്സ് എന്നിവയാണ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ. മെഡിക്കൽ സംഘം അപകട സ്ഥലത്തെത്തി മോട്ടോർസൈക്കിൾ ഡ്രൈവർക്ക് പ്രാഥമിക ശുശ്രൂഷ നൽകി. മോട്ടോർസൈക്കിൾ ഡ്രൈവറെ മാതർ ദെയ് ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റുകയും ചെയ്‌തു. മോട്ടോർസൈക്കിൾ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റതായി മാതർ ദെയ് ആശുപത്രി സ്ഥിരീകരിച്ചു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button