മാൾട്ടാ വാർത്തകൾ

70 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്ത് മാൾട്ടീസ്‌ പൊലീസ്

അനധികൃതമായി താമസിച്ചിരുന്ന 70 പേരെ അറസ്റ്റ് ചെയ്ത് മാൾട്ടീസ്‌ പൊലീസ്. പൊതുഗതാഗത സംവിധാനങ്ങളിലും വാഹനങ്ങളിലും നിർമാണ സ്ഥലങ്ങളിലുമായി ഇന്ന് (വെള്ളിയാഴ്ച) നടത്തിയ പരിശോധനലാണ് അറസ്റ്റ് നടന്നതെന്ന് പൊലീസ് അറിയിച്ചു.

അറസ്റ്റിലായവർ സിറിയ, നൈജീരിയ, നേപ്പാൾ, ഐവറി കോസ്റ്റ്, ഘാന, മാലി, ഗാംബിയ, യെമൻ, നൈജർ, ജോർദാൻ, പാകിസ്ഥാൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അവരെ അവരുടെ മാതൃരാജ്യങ്ങളിലേക്കോ താമസിക്കാൻ കഴിയുന്ന മറ്റേതെങ്കിലും രാജ്യങ്ങളിലേക്കോ തിരിച്ചയയ്ക്കുന്നതുവരെ ഡിറ്റൻഷൻ കേന്ദ്രത്തിൽ തടങ്കലിൽ പാർപ്പിക്കും.

ഡിറ്റൻഷൻ സർവീസ് ഏജൻസി, ജോബ്സ്‌പ്ലസ്, ഐഡന്റിറ്റാ എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ സഹായത്തോടെയാണ് പോലീസ്‌ പരിശോധന നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button