മാൾട്ടാ വാർത്തകൾ
സിന്തറ്റിക് കഞ്ചാവ് പാക്കറ്റുകളും പണവുമായി രണ്ട് പേർ അറസ്റ്റിൽ

വിൽപ്പനയ്ക്കായി കൈവശം വച്ചിരുന്ന സിന്തറ്റിക് കഞ്ചാവ് (synthetic cannabis) കണ്ടെത്തിയതിനെ തുടർന്ന് രണ്ട് പുരുഷന്മാരെ മാൾട്ട പോലീസ് അറസ്റ്റ് ചെയ്തു.
പോലീസിന്റെ പ്രസ്താവന പ്രകാരം, ചൊവ്വാഴ്ച രാവിലെ ഏകദേശം 11 മണിയോടെ മിർസയിൽ (Marsa) സംശയാസ്പദമായ രീതിൽ ഒരു സംഘത്തെ പോലീസ് കണ്ടത്തി. തുടർന്ന് ഇവരെ തടഞ്ഞ് പരിശോധിച്ചതിൽ, 31 വയസ്സുള്ള ഒരു സോമാലി പൗരന്റെ കൈവശം 60 പാക്കറ്റ് സിന്തറ്റിക് കഞ്ചാവ് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. അതേസമയം, 30 വയസ്സുള്ള മറ്റൊരു സോമാലി പൗരന്റെ കൈവശം ഏഴ് പാക്കറ്റുകളും പണവും കണ്ടെത്തി.
ഇരുവരെയും പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.



