കേരളം
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്; വോട്ടെണ്ണല്‍ 8 മണിക്ക്

നിലമ്പൂര്‍ : കേരളം ആകാംക്ഷയോടെ നോക്കുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ 8ന് ചുങ്കത്തറ മാര്‍ത്തോമ്മാ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വോട്ടെണ്ണിത്തുടങ്ങും. ആദ്യ ഫല സൂചനകള്‍ 8.30ന് ലഭിച്ചു തുടങ്ങും. ആദ്യം പോസ്റ്റല്‍, സര്‍വീസ് വോട്ടുകളാണ് ആദ്യം എണ്ണുക. പിന്നീടു 14 ടേബിളുകളിലായി ഇവിഎം വോട്ടുകള്‍ എണ്ണും. results.eci.gov.in എന്ന വെബ്സൈറ്റില്‍ രാവിലെ 8 മുതല്‍ ഫലസൂചനകള്‍ അറിയാം.