മാൾട്ടാ വാർത്തകൾ

മൂന്നാം ലോക തൊഴിലാളികൾക്കായി വാദിക്കില്ല , മാൾട്ടയിലെ ഡെലിവറി ഫ്ലീറ്റ് ഓപ്പറേറ്റർമാർ സംഘടന നിലവിൽ വന്നു

മാൾട്ടയിലെ ഡെലിവറി ഫ്ലീറ്റ് ഓപ്പറേറ്റർമാർ സംഘടന രൂപീകരിച്ചു. മാൾട്ട ഡെലിവറി ഫ്ലീറ്റ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ എന്നാണ് സംഘടനയുടെ പേര്. ഡെലിവറി മേഖലയിലെ മൂന്നാം രാജ്യ തൊഴിലാളികളെ നിയന്ത്രിക്കുന്നതിന് സർക്കാർ നടപടികൾ കൈക്കൊള്ളുന്ന സമയത്താണ് ഏകീകൃത സംഘടന വരുന്നതെങ്കിലും സർക്കാരിന്റെ ലേബർ മൈഗ്രെഷൻ നയത്തിന് അനുകൂലമാണ് സംഘടനാ നിലപാട്.  മൂന്നാം രാജ്യക്കാരായ പൗരന്മാരുടെ എണ്ണം വർധിപ്പിക്കണമെന്ന് വാദിക്കുന്നില്ലെന്ന് അസോസിയേഷൻ വ്യക്തമാക്കി.ഈ മേഖലയിലെ വിപണി ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിനായി പാർട്ട് ടൈം സ്ഥാനങ്ങൾ ഏറ്റെടുത്ത് ഇതിനകം തന്നെ മാൾട്ടയിൽ മുഴുവൻ സമയ ജോലിയുള്ള ടിസിഎൻ-കളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന നിർദ്ദേശങ്ങൾ അസോസിയേഷൻ മുന്നോട്ട് വെക്കുമെന്നും സംഘടന വാർത്താകുറിപ്പിൽ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button