അന്തർദേശീയം

ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തെ കാത്തിരുപ്പിന് വിരാമം; സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ലെ വി​ശു​ദ്ധ വാ​തി​ൽ തു​റ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ

വ​ത്തി​ക്കാ​ൻ : സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം തു​റ​ക്കു​ന്ന വി​ശു​ദ്ധ വാ​തി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ തു​റ​ന്നു. ഇ​തോ​ടെ ലോ​കം മു​ഴു​വ​നും ജൂ​ബി​ലി വ​ത്സ​ര​ത്തി​ന്‍റെ ആ​ച​ര​ണ​ത്തി​ന് തി​രി തെ​ളി​ഞ്ഞു.

പ​തി​വു​ക​ൾ​ക്കു വി​പ​രീ​ത​മാ​യി ഇ​റ്റ​ലി​യി​ലെ ഒ​രു ജ​യി​ലി​നു​ള്ളി​ൽ​കൂ​ടി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ വി​ശു​ദ്ധ വാ​തി​ൽ പ്ര​ഖ്യാ​പി​ക്കു​ക​യും തു​റ​ക്കു​ക​യും ചെ​യ്യു​ന്ന​ത് ഇ​തി​നോ​ട​കം വ​ലി​യ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. ഡി​സം​ബ​ർ 26നാ​ണു റോ​മി​ലെ റെ​ബീ​ബി​യ​യി​ലു​ള്ള ജ​യി​ൽ മാ​ർ​പാ​പ്പ സ​ന്ദ​ർ​ശി​ച്ച് അ​വി​ടെ പ്ര​ഖ്യാ​പി​ച്ച വി​ശു​ദ്ധ വാ​തി​ൽ തു​റ​ക്കു​ന്ന​ത്.

മാ​ർ​പാ​പ്പ​യു​ടെ തീ​രു​മാ​നം വി​വാ​ദ​മാ​ക്കേ​ണ്ട​തി​ല്ലെ​ന്നും ലോ​കം മു​ഴു​വ​ൻ ഏ​റ്റ​വും അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന​വ​രോ​ടു താ​ദാ​ത്മ്യ​പ്പെ​ടു​ന്ന ക്രി​സ്തു​വി​ന്‍റെ മു​ഖ​മാ​ണ് ഇ​തി​ലൂ​ടെ വെ​ളി​വാ​ക്കു​ന്ന​തെ​ന്നും വ​ത്തി​ക്കാ​ൻ ഔ​ദ്യോ​ഗി​ക പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

എ​ഡി 1500ൽ ​അ​ല​ക്‌​സാ​ണ്ട​ർ ആ​റാ​മ​ൻ മാ​ർ​പാ​പ്പ തു​ട​ക്കം​കു​റി​ച്ച പ​തി​വ​നു​സ​രി​ച്ചാ​ണ് ജൂ​ബി​ലി വ​ർ​ഷ​ത്തി​ന്‍റെ ആ​രം​ഭം അ​റി​യി​ച്ചു​കൊ​ണ്ട് റോ​മി​ലെ മ​റ്റു മൂ​ന്ന് മേ​ജ​ർ ബ​സി​ലി​ക്ക​ക​ളി​ലും വി​ശു​ദ്ധ വാ​തി​ലു​ക​ൾ ഈ ​ക്രി​സ്മ​സ് കാ​ല​ത്തു തു​റ​ക്ക​പ്പ​ടു​ന്ന​ത്.

ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ത​ന്നെ ഈ ​തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കു​മെ​ന്ന് സു​വി​ശേ​ഷ​വ​ത്ക​ര​ണ​ത്തി​നു​ള്ള ഡി​ക്ക​സ്റ്റ​റി​യു​ടെ പ്രൊ ​പ്രീ​ഫെ​ക്ട് ആ​ർ​ച്ച്ബി​ഷ​പ്പ് റി​നോ ഫി​സി​കെ​ല്ല പ​റ​ഞ്ഞു.

ഡി​സം​ബ​ർ 29നു ​വൈ​കു​ന്നേ​രം റോ​മാ രൂ​പ​ത​യു​ടെ ക​ത്തീ​ഡ്ര​ൽ കൂ​ടി​യാ​യ ജോ​ൺ ലാ​റ്റ​റ​ൻ ബ​സി​ലി​ക്ക​യി​ലും ദൈ​വ​മാ​താ​വി​ന്‍റെ തി​രു​നാ​ളാ​യ ജ​നു​വ​രി ഒ​ന്നി​ന് രാ​വി​ലെ മേ​രി മേ​ജ​ർ ബ​സി​ലി​ക്ക​യി​ലും ജ​നു​വ​രി 5നു ​വൈ​കി​ട്ട് സെ​ന്‍റ് പോ​ൾ​സ് ബ​സി​ലി​ക്ക​യി​ലും വി​ശു​ദ്ധ വാ​തി​ലു​ക​ൾ തു​റ​ക്ക​പ്പെ​ടും.

2025 ഡി​സം​ബ​ർ 28 വ​രെ​യാ​ണ് ഇ​ത്ത​വ​ണ ജൂ​ബി​ലി വ​ർ​ഷ​മാ​യി ആ​ച​രി​ക്ക​പ്പെ​ടു​ന്ന​ത്. 2026 ജ​നു​വ​രി ആ​റാം തീ​യ​തി സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ലെ വി​ശു​ദ്ധ വാ​തി​ൽ അ​ട​യു​ന്ന​തോ​ടെ അ​ടു​ത്ത ജൂ​ബി​ലി​ക്കാ​യു​ള്ള നീ​ണ്ട ഇ​രു​പ​ത്ത​ഞ്ചു വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പും ആ​രം​ഭി​ക്കും. വി​ശു​ദ്ധ വാ​തി​ൽ പ്ര​ത്യേ​ക താ​ക്കോ​ൽ കൊ​ണ്ട് പൂ​ട്ടി വ​ത്തി​ക്കാ​ൻ ബ​സി​ലി​ക്ക​യു​ടെ ഭി​ത്തി​യി​ലെ പ്ര​ത്യേ​ക അ​റ​യി​ൽ സൂ​ക്ഷി​ക്കു​ക​യാ​ണ് പ​തി​വ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button