മാൾട്ടാ വാർത്തകൾ
ലുവ സ്ട്രീറ്റിൽ തീപിടുത്തം : പോസ്റ്റോഫീസും വാഹനങ്ങളും കത്തിനശിച്ചു
ലുവ സ്ട്രീറ്റില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ വില്ലേജ് പോസ്റ്റോഫീസും വാഹനങ്ങളും കത്തി നശിച്ചു. രണ്ടു കാറുകളും ഒരു
മോട്ടോര്‍ സൈക്കിളുമടക്കം ചുരുങ്ങിയത് മൂന്നുവാഹനങ്ങള്‍ തീപിടുത്തത്തില്‍ കത്തിനശിച്ചതായാണ് വിവരം. പുലര്‍ച്ചെ 1.15 ഓടെയാണ് തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടത്. തപാല്‍ ഓഫീസ് സ്ഥിതി ചെയ്യുന്നിടത്തും ഗ്രാമത്തിന്റെ ഹൃദയഭാഗത്തുള്ള ലുവ പള്ളിയില്‍ നിന്ന് ഏതാനും ചുവടുകള്‍ അകലെയുമാണ് തീപിടുത്തം ഉണ്ടായതെന്ന് താമസക്കാര്‍ പറഞ്ഞു. തീപടര്‍ന്ന ഉടന്‍തന്നെ സമീപത്തുള്ളവര്‍ തങ്ങളുടെ വാഹനങ്ങള്‍ അവിടെനിന്നും മാറ്റിയതാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചത്. മൂന്നു ഫയര്‍ എഞ്ചിനുകളെത്തി തീയണച്ചു. ആളപായം ഉണ്ടായതായി പ്രാഥമിക വിവരമില്ല.