കേരളം

നീലേശ്വരത്ത് വെ​ടി​ക്കെ​ട്ട് അ​പ​കടം; നി​ര​വ​ധി​പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

കാസര്‍കോട് : നീ​ലേ​ശ്വ​രം അ​ഞ്ഞൂ​റ്റ​മ്പ​ലം വീ​ര​ർ​കാ​വ് തെ​യ്യം​കെ​ട്ട് മ​ഹോ​ത്സ​വ​ത്തി​നി​ടെ വെ​ടി​പ്പു​ര​യ്ക്ക് തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ98 പേ​ർ​ക്ക് പ​രി​ക്ക്. പൊ​ള്ള​ലേ​റ്റ നി​ര​വ​ധി പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. രാ​ത്രി 12ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മൂ​വാ​ളം​കു​ഴി ചാ​മു​ണ്ഡി തെ​യ്യ​ത്തി​ന്‍റെ കു​ളി​ച്ച് തോ​റ്റം ച​ട​ങ്ങി​നി​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ദ്യം നീ​ലേ​ശ്വ​രം, കാ​ഞ്ഞ​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ഗു​രു​ത​ര​മാ​യ നി​ര​വ​ധി പേ​രെ മം​ഗ​ലാ​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​തി​ക​ളി​ലേ​ക്ക് മാ​റ്റു​ന്നു​ണ്ട്. പ​ട​ക്കം പൊ​ട്ടി​ച്ച​തി​ന്‍റെ തീ​പ്പൊ​രി വീ​ണ​താ​ണ് തീ​പി​ടി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button