അന്തർദേശീയം

Miss India 2022: കര്‍ണാടകയില്‍ നിന്നുള്ള സിനി ഷെട്ടി ഈ വര്‍ഷത്തെ മിസ്സ് ഇന്ത്യ


മുംബൈ: രാജ്യത്തെ ഏറ്റവും മികച്ച സുന്ദരിയെ കണ്ടെത്താനുള്ള ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ വിജയ കിരീടം നേടി കർണാടകയുടെ സിനി ഷെട്ടി. ഞായറാഴ്ച നടന്ന ഗ്രാൻഡ് ഫിനാലെയിലെ കിരീട ജേതാവിന് 21 വയസ്സ് ഉണ്ട്.

മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ ആണ് മത്സരം നടന്നത്. രാജസ്ഥാനിലെ റുബാൽ ശെഖാവത്ത് ഫസ്റ്റ് റണ്ണറപ്പും, ഉത്തർ പ്രദേശിലെ ഷിനാറ്റ ചൗഹാൻ സെക്കൻഡ് റണ്ണറപ്പും ആയി. സിനി ഷെട്ടി കൊമേഴ്സ് ബിരുദധാരിയാണ്. കിരീടം കരസ്ഥമാക്കിയതിൽ വളരെയധികം സന്തോഷമുണ്ടെന്നും, തന്റെ കുടുംബത്തിന്റെ പിന്തുണ കൊണ്ടാണ് താൻ ഇവിടെ വരെ എത്തിയതെന്നും സിനി വ്യക്തമാക്കി.

നേഹ ധൂപിയ, കൃതി സനോൺ, ദിനോ മോറിയ, മിതാലി രാജ് തുടങ്ങി നിരവധി പ്രമുഖർ മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്തിരുന്നു. നേഹ മിസ്സ്‌ ഇന്ത്യാപ്പട്ടം നേടിയതിന്റെ ഇരുപതാം വാർഷികമാണ് എന്നൊരു പ്രത്യേകത കൂടി ചടങ്ങിനുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button