അന്തർദേശീയംആരോഗ്യം

ലോകത്തെ ഏറ്റവും ചൂടേറിയ മാസമായി ജൂൺ

ലോകത്തെ ഏറ്റവും ചൂടേറിയമാസമായി 2023 ജൂണ്‍ രേഖപ്പെടുത്തി. 174 വര്‍ഷത്തിന് ശേഷമാണ് ഇത്രയും ചൂടേറിയ ജൂണ്‍ മാസം രേഖപ്പെടുത്തുന്നത്. എല്‍ നിനോ പ്രതിഭാസമാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തല്‍ നാസയും നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷനും പുറത്തുവിട്ട രേഖകള്‍ പ്രകാരമാണിത്.

കഴിഞ്ഞ ജൂലൈ മൂന്നിനെ ലോകത്തെ ഏറ്റവും ചൂടേറിയ ദിവസമായും രേഖപ്പെടുത്തിയിരുന്നു. ഇതോടെ ഏറ്റവും ചൂടേറിയ പത്ത് വര്‍ഷങ്ങളില്‍ 2023 വരാന്‍ സാധ്യത കൂടുതലാണ്. പസഫിക് സമുദ്രത്തിലെ ജലം ചൂട് പിടിക്കുന്നതും ആഗോളതാപനിലയിലെ വര്‍ദ്ധനവിന് കാരണമാകുന്നു .

ആഗോളതലത്തില്‍ മുന്‍പ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ ജൂണിലെ ശരാശരിയെക്കാള്‍ 0.5 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ഈ വര്‍ഷത്തെ ചൂട് എന്നാണ് യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് കാലാവസ്ഥാ വ്യതിയാന കണക്കനുസരിച്ച് വ്യക്തമാകുന്നത്. ആഗോളതാപനില കണക്കുകള്‍ പ്രകാരം 2023 ജനുവരി മുതല്‍ ജൂണ്‍ മാസം വരെയുള്ള ലോകത്തെ മൂന്നാമത്തെ ചൂടേറിയ കാലഘട്ടമായി ഇതിനെ കണക്കാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button