ദേശീയം

പ്രവാസികള്‍ക്ക് നേട്ടം; രാജ്യാന്തര നമ്പറുകള്‍ ഉപയോഗിച്ചും യുപിഐ പേയ്മെന്റ് നടത്താം

ന്യൂഡല്‍ഹി : ഡിജിറ്റല്‍ പേയ്മെന്റ് കമ്പനിയായ പേടിഎം പ്രഖ്യാപിച്ച നിര്‍ണായക അപ്‌ഡേറ്റ് ഉപയോക്താക്കളിലേക്ക്. പ്രവാസികളെ ലക്ഷ്യമിട്ടാണ് പേടിഎം പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചത്. രാജ്യാന്തര മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് തന്നെ പേടിഎം ആപ്പിലൂടെ യുപിഐ പേയ്മെന്റുകള്‍ നടത്താനുള്ള സൗകര്യമാണ് പേടിഎം കൊണ്ടുവന്നിരിക്കുന്നത്. ഇതോടെ പ്രവാസികള്‍ നാട്ടിലെത്തുമ്പോള്‍ യുപിഐ ഉപയോഗിക്കുന്നതിനായി പുതിയൊരു ഇന്ത്യന്‍ സിം കാര്‍ഡ് എടുക്കുകയോ, ഇന്റര്‍നാഷനല്‍ റോമിങ് ചാര്‍ജുകള്‍ നല്‍കി ഇന്ത്യന്‍ സിം ആക്ടീവാക്കേണ്ടതില്ല.

എന്‍ആര്‍ഇ അല്ലെങ്കില്‍ എന്‍ആര്‍ഒ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ സിം ഉപയോഗപ്പെടുത്തി ഈ സൗകര്യം പ്രയോജനപ്പെടുത്താം. നിലവില്‍ 12 രാജ്യങ്ങളിലെ ഉപയോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാക്കിയിട്ടുണ്ട്.

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ മറ്റ് നിരവധി വിദേശ രാജ്യങ്ങളിലെ മലയാളി പ്രവാസികള്‍ക്കും ഈ സംവിധാനം ഏറെ പ്രയോജനപ്പെടും. സിംഗപ്പൂര്‍, ഓസ്ട്രേലിയ, കാനഡ, ഹോങ്കോങ്, യുഎസ്, യുകെ, ഫ്രാന്‍സ്, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കും ഈ സേവനം ലഭിക്കും.

ഈ സംവിധാനം നിലവില്‍ വരുന്നതോടെ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് സാധാരണക്കാരെപ്പോലെ ഡിജിറ്റല്‍ പേയ്മെന്റുകള്‍ നടത്താം. ഇതിനായി യാതൊരുവിധ പ്രത്യേക രാജ്യാന്തര പേയ്മെന്റ് ഗേറ്റ്വേകളുടെയോ കറന്‍സി കണ്‍വേര്‍ഷന്‍ സംവിധാനങ്ങളുടെയോ ആവശ്യമില്ലെന്നും പേടിഎം വ്യക്തമാക്കി.

എങ്ങനെ പേടിഎമ്മില്‍ രജിസ്റ്റര്‍ ചെയ്യാം

1. ഫോണില്‍ പേടിഎം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.

2. കൈവശമുള്ള രാജ്യാന്തര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.

3. ഒടിപി വഴിയുള്ള എസ്എംഎസ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക.

4. നിങ്ങളുടെ രാജ്യാന്തര നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ള എന്‍ആര്‍ഇ അല്ലെങ്കില്‍ എന്‍ആര്‍ഒ ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുത്ത് കണക്ട് ചെയ്യുക.

നാഷനല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) പൂര്‍ണ പിന്തുണയോടെയാണ് ഈ സുരക്ഷിത സംവിധാനം പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ബീറ്റാ ഘട്ടത്തിലായിരിക്കുന്ന ഈ സേവനം ലഭ്യമാകുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button