അന്തർദേശീയം

പ്ര​​​​ധാ​​​​ന പ്ര​ഖ്യാ​പ​ന​ങ്ങ​ളൊ​ന്നു​മി​ല്ല; ചൈ​​​​നാ സ​​​​ന്ദ​​​​ർ​​​​ശ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി ട്രം​​​​പ് മ​​​​ട​​​​ങ്ങി

ബെ​​​​യ്ജിം​​​​ഗ് : മൂ​​​​ന്നു ദി​​​​വ​​​​സ​​​​ത്തെ ചൈ​​​​നാ സ​​​​ന്ദ​​​​ർ​​​​ശ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് വാ​​​​ഷിം​​​​ഗ്ട​​​​ണിലേ​​​​ക്ക് മ​​​​ട​​​​ങ്ങി. ഇ​​​​രു​​ രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ൽ മി​​​​ക​​​​ച്ച വ്യാ​​​​പാ​​​​ര​​​​ക്ക​​​​രാ​​​​റു​​​​ക​​​​ൾ യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​യെ​​​​ന്ന് ട്രം​​​​പ് പ​​​​റ​​​​ഞ്ഞു. അ​​​​വി​​​​ശ്വ​​​​സ​​​​നീ​​​​യ​​​​മാ​​​​യ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​മാ​​​​ണ് പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​തെ​​​​ന്നു പ​​​​റ​​​​ഞ്ഞ ട്രം​​​​പ്, ക​​​​രാ​​​​റു​​​​ക​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ച് വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കാ​​​​ൻ ത​​​​യാ​​​​റാ​​​​യി​​​​ല്ല.

വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ, കാ​​​​ർ​​​​ഷി​​കോ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ, ഇ​​​​ന്ധ​​​​നം തു​​​​ട​​​​ങ്ങി​​​​യ​​​​വ കൂ​​​​ടു​​​​ത​​​​ലാ​​​​യും അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ​​​​നി​​​​ന്നും വാ​​​​ങ്ങാ​​​​ൻ ചൈ​​​​ന സ​​​​മ്മ​​​​തി​​​​ച്ചി​​​​ട്ടു​​​​ണ്ട്. യു​​​​എ​​​​സ്-​​​​ചൈ​​​​ന വ്യാ​​​​പാ​​​​ര, നി​​​​ക്ഷേ​​​​പ സ​​​​ഹ​​​​ക​​​​ര​​​​ണം ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും ട്രം​​​​പ് അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.

ഷി ​​​​ചി​​​​ൻ​​​​പിം​​​​ഗു​​​​മാ​​​​യു​​​​ള്ള വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ ബ​​​​ന്ധം ശ​​​​ക്ത​​​​മാ​​​​യെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. താ​​​​യ്‌​​​​വാ​​​​ൻ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ട്രം​​​​പ് ചൈ​​​​ന​​​​യ്ക്കു വ​​​​ഴ​​​​ങ്ങി​​​​യ​​​​താ​​​​യാ​​​​ണ് ക​​​​രു​​​​തു​​​​ന്ന​​​​ത്. താ​​​​യ്‌​​​​വാ​​​​ന് ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ വി​​​​ൽ​​​​ക്കു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​ പോ​​​​കു​​​​മോ​​​​യെ​​​​ന്ന മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ ചോ​​​​ദ്യ​​​​ത്തി​​​​ന്, ഇ​​​​തു​​​​വ​​​​രെ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ലെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ട്രം​​​​പി​​​​ന്‍റെ മ​​​​റു​​​​പ​​​​ടി. വി​​​​ല്പ​​ന സം​​​​ബ​​​​ന്ധി​​​​ച്ച് തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും എ​​​​ന്നാ​​​​ൽ തീ​​​​രു​​​​മാ​​​​നം എ​​​​ടു​​​​ക്കു​​​​മെ​​​​ന്നും കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ ഭ​​​​ര​​​​ണ​​​​കൂ​​​​ടം വി​​​ൽപ​​ന​​​​യ്ക്ക് അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും ഇ​​​​തു​​​​വ​​​​രെ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​യി​​​​ട്ടി​​​​ല്ല. താ​​​​യ്‌​​​​വാ​​​​ന്‍റെ സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തെ എ​​​​തി​​​​ർ​​​​ക്കു​​​​ന്നു​​​​വെ​​​​ന്നു ഷി ​​​​ത​​​​ന്നോ​​​​ട് പ​​​​റ​​​​ഞ്ഞ​​​​താ​​​​യി ട്രം​​​​പ് അ​​​​റി​​​​യി​​​​ച്ചു. “അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​യു​​​​ന്ന​​​​ത് കേ​​​​ട്ടു. പ​​​​ക്ഷേ, ഒ​​​​രു അ​​​​ഭി​​​​പ്രാ​​​​യ​​​​വും പ​​​​റ​​​​ഞ്ഞി​​​​ല്ല’’ ട്രം​​​​പ് കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

ട്രം​​​​പു​​​​മാ​​​​യു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച ച​​​​രി​​​​ത്ര​​​​പ​​​​ര​​​​മെ​​​​ന്നാ​​​​ണു ചൈ​​​​നീ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച​​​​ത്. ര​​​​ണ്ട് സാ​​​​മ്പ​​​​ത്തി​​​​ക ശ​​​​ക്തി​​​​ക​​​​ൾ ത​​​​മ്മി​​​​ലു​​​​ള്ള ബ​​​​ന്ധ​​​​ത്തി​​​​ലെ നാ​​​​ഴി​​​​ക​​​​ക്ക​​​​ല്ലാ​​​​യി​​​​രു​​​​ന്നു കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

സു​​​​സ്ഥി​​​​ര​​​​മാ​​​​യ സാ​​​​മ്പ​​​​ത്തി​​​​ക-വ്യാ​​​​പാ​​​​ര ബ​​​​ന്ധ​​​​ങ്ങ​​​​ൾ നി​​​​ല​​​​നി​​​​ർ​​​​ത്തു​​​​ക, വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ പ്രാ​​​​യോ​​​​ഗി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണം വി​​​​ക​​​​സി​​​​പ്പി​​​​ക്കു​​​​ക, ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ ശ​​​​രി​​​​യാ​​​​യി പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ക എ​​​​ന്നി​​​​വ​​​​യി​​​​ൽ പൊ​​​​തുധാ​​​​ര​​​​ണ​​​​യി​​​​ൽ എ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഷി ​​​​കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

ഇ​​​റേനിയൻ സം​​​​ഘ​​​​ർ​​​​ഷ​​​​വും ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്കും ച​​​​ർ​​​​ച്ച​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി. ഇ​​​​റാ​​​​ന് സൈ​​​​നി​​​​ക ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കി​​​​ല്ലെ​​​​ന്ന് ഷി ​​​​സ്വ​​​​കാ​​​​ര്യ​​​​മാ​​​​യി ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കി​​​​യ​​​​താ​​​​യി ട്രം​​​​പ് പി​​​​ന്നീ​​​​ട് ഫോ​​​​ക്സ് ന്യൂ​​​​സി​​​​നോ​​​​ടു പ​​​​റ​​​​ഞ്ഞു. എ​​​​ന്നാ​​​​ൽ ബെ​​​​യ്ജിം​​​​ഗ് ഇ​​​​ത് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല. സ​​​​ന്ദ​​​​ർ​​​​ശ​​​​നം വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് ഇ​​​​രു​​​​നേ​​​​താ​​​​ക്ക​​​​ളും അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടെ​​​​ങ്കി​​​​ലും പ്ര​​​​ധാ​​​​ന​​​​പ്പെ​​​​​​ട്ട വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നി​​​​ലും ക​​​​രാ​​​​ർ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​മു​​​​ണ്ടാ​​​​യി​​​​ല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button