Uncategorized

ഇറാനിലുള്ള പൗരന്മാർ ഉടൻ രാജ്യം വിടണം : യുഎസ്

വാഷിങ്ടൺ ഡിസി : യുഎസും ഇറാനും തമ്മിലുള്ള സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ ഇറാനിലുള്ള യുഎസ് പൗരന്മാർ ഉടൻ രാജ്യം വിടണമെന്ന് യുഎസ് മുന്നറിയിപ്പ് നൽകി. യുഎസ് സർക്കാരിന്റെ സഹായം ആശ്രയിക്കാതെ ഇറാനിൽ നിന്നു പുറത്തുകടക്കാൻ ഒരു പദ്ധതി തയാറാക്കണമെന്നാണു ഇറാനിലെ യുഎസ് വെർച്വൽ എംബസിയുടെ മുന്നറിയിപ്പ്.

ഇന്റർനെറ്റ് സേവനങ്ങൾ തടസപ്പെടാൻ സാധ്യതയുള്ളതിനാൽ ആശയവിനിമയത്തിനു ബദൽ മാർഗങ്ങൾ കണ്ടെത്തണമെന്നും നിർദേശത്തിൽ പറയുന്നു. സുരക്ഷിതമാണെങ്കിൽ അർമേനിയയിലേക്കോ തുർക്കിയിലേക്കോ കരമാർഗം യാത്ര ചെയ്യുന്ന കാര്യം പരിഗണിക്കണമെന്നും അറിയിപ്പിലുണ്ട്.

‘മുന്നറിയിപ്പില്ലാതെ വിമാന സർവീസുകൾ റദ്ദാക്കാനോ തടസപ്പെടാനോ സാധ്യതയുണ്ട്. വിവരങ്ങൾക്കായി എയർലൈനുകളുമായി നേരിട്ട് ബന്ധപ്പെടുക. നിങ്ങൾക്ക് പുറത്തുപോകാൻ കഴിയുന്നില്ലെങ്കിൽ, താമസസ്ഥലത്തോ മറ്റൊരു സുരക്ഷിതമായ കെട്ടിടത്തിനുള്ളിലോ കഴിയുക. ഭക്ഷണം, വെള്ളം, മരുന്നുകൾ, മറ്റ് അത്യാവശ്യ സാധനങ്ങൾ എന്നിവ കരുതുക. പ്രകടനങ്ങൾ ഒഴിവാക്കുക, ലോ പ്രൊഫൈൽ പാലിക്കുക, ചുറ്റുപാടുകളെക്കുറിച്ച് ജാഗ്രത പാലിക്കുക’’ – നിർദേശത്തിൽ പറയുന്നു.

‘‘ബ്രേക്കിങ് ന്യൂസുകൾക്കായി പ്രാദേശിക മാധ്യമങ്ങൾ ശ്രദ്ധിക്കുക. നിങ്ങളുടെ പദ്ധതികളിൽ മാറ്റം വരുത്താൻ തയാറായിരിക്കുക. ഫോൺ ചാർജ് ചെയ്ത് സൂക്ഷിക്കുകയും നിങ്ങളുടെ അവസ്ഥയെക്കുറിച്ചു കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അറിയിക്കുകയും ചെയ്യുക. ഇറാനിലെ സുരക്ഷയെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ ലഭിക്കുന്നതിന് സ്മാർട്ട് ട്രാവലർ എൻറോൾമെന്റ് പ്രോഗ്രാമിൽ റജിസ്റ്റർ ചെയ്യുക’’– അറിയിപ്പിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button