അന്തർദേശീയം

വേതനവുമില്ല സുരക്ഷയുമില്ല; കോംഗോയിൽ ഇബോള ചികിത്സാ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകർ പണിമുടക്കിൽ

കിൻഷാസ : രാജ്യത്ത് ഇബോള രോഗബാധ അതിവേഗം പടരുന്നതിനിടെ അർഹതപ്പെട്ട വേതനവും ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ആരോഗ്യപ്രവർത്തകർ പണിമുടക്കി.കിഴക്കൻ കോംഗോയിലെ പ്രധാന ഇബോള ചികിത്സാ കേന്ദ്രത്തിൽ ഡോക്ടർമാരും നഴ്സുമാരും സെക്യൂരിറ്റി ജീവനക്കാരും അടങ്ങുന്ന സംഘം ജോലി ബഹിഷ്കരിച്ചു.

കോംഗോയിൽ ഇതുവരെ2,973പേർക്ക് രോഗം സ്ഥിരീകരിച്ചതായി വെള്ളിയാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.ഇതിൽ1,309പേർ മരണപ്പെട്ടു.ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ പടർന്നുപിടിക്കുന്ന ഇബോള വ്യാപനമാണിതെന്നാണ് അധികൃതർ വിലയിരുത്തുന്നത്. 766പേര്‍ ഇപ്പോഴും ഐസലേഷനിൽ കഴിയുകയാണ്.രാജ്യത്ത് ആഭ്യന്തര സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും തുടരുന്നതിനിടയിലാണ് പകര്‍ച്ച വ്യാപനവും.

ബുൻഡിബുഗ്യോ വൈറസ് പരത്തുന്ന രോഗത്തിന്റെ90ശതമാനവും ഇത്വുരി പ്രവിശ്യയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.പ്രവിശ്യയിലെ ബുനിയയിലുള്ള’എലിക്യ ഇബോള ട്രീറ്റ്മെന്റ് സെന്ററിന്’മുന്നിൽ നൂറോളം ആരോഗ്യപ്രവർത്തകർ പ്രതിഷേധിച്ചു.രോഗവ്യാപനം തുടങ്ങിയത് മുതൽ തങ്ങൾക്ക് വേതനമൊന്നും ലഭിച്ചിട്ടില്ലെന്ന് ചില ജീവനക്കാർ വെളിപ്പെടുത്തി.രോഗബാധ ആരംഭിച്ചത് മുതൽ നൂറിലധികം ആരോഗ്യപ്രവർത്തകർക്ക് ഇബോള ബാധിച്ചതായി ലോക ആരോഗ്യ സംഘടനയുടെ കണക്കുകൾ പറയുന്നു.

മുൻപ് കോംഗോയിൽ പടർന്നുപിടിച്ച’സയർ’ (Zaire)വൈറസിനെതിരെ വാക്സിനുകൾലഭ്യമായിരുന്നെങ്കിൽ,നിലവിലെ ‘ബുൻഡിബുഗ്യോ’ വൈറസിനെതിരെ അംഗീകൃത വാക്സിനുകളോ ഫലപ്രദമായ ചികിത്സകളോ ലഭ്യമല്ല.എങ്കിലും രണ്ടു പുതിയ ചികിത്സാ രീതികളുടെ പഠനം പ്രദേശത്ത് ആരംഭിച്ചിട്ടുണ്ട്.രോഗബാധിതനായ വ്യക്തിയുടെ രക്തം,തുപ്പൽ തുടങ്ങിയ ശരീരസ്രവങ്ങളുമായി നേരിട്ട് സമ്പർക്കം എന്നിവ വഴി മാത്രമാണ് വൈറസ് പടരുന്നത്.എന്നിട്ടും രോഗ നിയന്ത്രണം വെല്ലുവിളിയായി തുടരുന്നു.വൈറസിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button