മാൾട്ടാ വാർത്തകൾ

ഗോസോയിൽ വൻ മയക്കുമരുന്ന് വേട്ട; മൂന്ന് പേർ അറസ്റ്റിൽ

ഗോസോയിൽ വൻ മയക്കുമരുന്ന് വേട്ടയിൽ പ്രായമായ വ്യക്തി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ഗോസോയിൽ നടന്ന പരിശോധനയിൽ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് 75-ഉം 41-ഉം വയസ്സുള്ള പുരുഷന്മാരും 57 കാരിയായ ഒരു സ്ത്രീയുമാണ് പിടിയിലായത്. ഹെറോയിനും കൊക്കെയ്നും കൈവശം വെച്ചതിനും വിൽപ്പന നടത്തുന്നതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

ചൊവ്വാഴ്ച പോലീസ് നടത്തിയ പരിശോധനക്കിടെ വിക്ടോറിയയിലെ ‘ത്രിഖ് താച്ച്-ചൗള’യിലെ (Triq taċ-Ċawla) ഒരു അപ്പാർട്ട്മെന്റ് ബ്ലോക്കിൽ നിന്ന് 41 വയസ്സുള്ളയാൾ പുറത്തുവരുന്നത് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളിൽ നിന്ന് ഹെറോയിനും കൊക്കെയ്നുമെന്ന് സംശയിക്കുന്ന രണ്ട് പാക്കറ്റുകൾ പോലീസ് കണ്ടെടുത്തു.

ഈ അപ്പാർട്ട്മെന്റുകളിലൊന്നിൽ മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് മുറിക്കുള്ളിൽ പരിശോധന നടത്തുകയും മറ്റ് രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അപ്പാർട്ട്മെന്റിലും സ്ത്രീയുടെ വാഹനത്തിലും നടത്തിയ തിരച്ചിലിൽ ഹെറോയിനും കൊക്കെയ്നും അടങ്ങിയ നിരവധി പാക്കറ്റുകളും ഏകദേശം 80,000 യൂറോയും പോലീസ് കണ്ടെടുത്തു.

മൂന്ന് പ്രതികളും നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. ബുധനാഴ്ച ഉച്ചയ്ക്ക് ഏകദേശം 2 മണിയോടെ മജിസ്‌ട്രേറ്റ് ഗ്രെച്ചിന് മുന്നിൽ ഗോസോ കോടതിയിൽ ഇവരെ ഹാജരാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button