യൂറോപ്യൻ യൂണിയൻ വാർത്തകൾ

മനുഷ്യർ കാണുന്നപ്പോലെയല്ല കാക്കകൾ പരസ്‌പരം കാണുന്നത് : ഗവേഷകർ.

ലണ്ടൻ: ‘കാക്ക കുളിച്ചാൽ കൊക്കാകില്ലെന്നു’ പരിഹസിക്കുന്നത് മനുഷ്യരാണ്. എന്നാൽ, മനുഷ്യർ കാണുന്നപ്പോലെയല്ല കാക്കകൾ പരസ്‌പരം കാണുന്നതെന്നു ഗവേഷകർ. കണ്ണുകളുടെ പ്രത്യേകതയാണു കാരണം. മനുഷ്യരുടെ കണ്ണുകളിൽ മൂന്നുതരം കോൺ കോശങ്ങളുണ്ട്. ഇത് നമുക്ക് കാണാൻ ക ഴിയുന്ന വർണ്ണരാജി നൽകുന്നു. എന്നാൽ പക്ഷികളുടെ കണ്ണുകളിൽ നാലുതരം കോൺ കോശങ്ങളുണ്ട്. അതാണു വ്യത്യാസത്തിനു കാരണം. കാക്കൾക്ക് മനുഷ്യരേക്കാൾ കൂടുതൽ അൾട്രാവയലറ്റ് (യു.വി) പരിധിയിൽ കാണാൻ കഴിയുമെന്നു ബിങ്‌ടൺ സർവകലാശാ ലയിലെ ബയോളജിക്കൽ സയൻസസിലെ അ സോസിയേറ്റ് പ്രഫസർ ആൻ ബി.ക്ലാർക്ക് വ്യക്‌ത മാക്കി 29 മ്യൂസിയം ശേഖരങ്ങളിൽനിന്നുള്ള കാക്കകളുടെ തൂവലുകളാണു ഗവേഷകർ പരിശോധിച്ചത്. കാക്കുകൾക്ക് തിളക്കമാർന്ന നിറങ്ങൾ ഇല്ല: ഇത് കറുത്ത തൂവലുകളിൽ നേരി രു പർപ്പിൾ അല്ലെങ്കിൽ പച്ച നിറങ്ങൾ സൃഷ്‌ടിക്കുന്നു. മനുഷ്യരുടെ കണ്ണുകൾക്ക് ആ നിറങ്ങൾ വേർതിരിച്ചറിയാൻ പ്രയാസമാണ്.

ചില പക്ഷികളുടെ തൂവലുകൾ യു.വി. പ്രകാശത്തെ പ്രതിഫലിപ്പിക്കും അവയുടെ ആരോഗ്യനില അല്ലെങ്കിൽ ജൈവിക ലിംഗ ഭേദം സൂചിപ്പിക്കാൻ അതു സഹായിക്കു. ആകർഷകമായ തൂവലുകൾ പക്ഷിയുടെ മികച്ച ജീവിതനിലവാരം. ആരോഗ്യനില, ഇണകളെ ആകർഷിക്കാനുള്ള കഴിവ് എന്നിവയെ സൂചിപ്പിക്കാം. കാക്കകളുടെ പ്രായവുമായി വേമായി ബന്ധപ്പെട്ട ചില വ്യത്യാസങ്ങൾ ന ശ‌തങ്ങൾക്കു കാണാൻ കഴിയും. ഒരു വയസ്സുള്ള കാക്കകൾക്കു മികച്ച തുവലുകളില്ല. ആദ്യം തവണ തൂവൽ കൊഴിഞ്ഞ് പുതിയത് വരുമ്പോൾ നിലവാരം ഉയരും തൂവലുകൾ കൂടുതൽ മികച്ചതാകും പിന്നീട് പ്രയമാകുമ്പോൾ തൂവലുകൾ കുറയുകയും ചെയ്യും. കാക്കകളുടെ നെറ്റിയിലെ തൂവലുകൾ മറ്റ് തൂവലുകളെക്കാൾ കറുത്തതാണ്. അവ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നില്ല കാക്കകൾ തറയിൽ ഭക്ഷണം തേടുന്നവരാണ്, കണ്ണകൾക്ക് മുകളിലുള്ള ഈ അൾട്രാക റുത്ത തൂവലകൾ ശക്ത‌മായ സുദ്യപകാഗത്തിൽ തിളക്കം കുറയ് ക്കാൻ സഹായിച്ചേക്കാം. ഇത് അവരുടെ കാഴ്ചശക്‌തി വർധിപ്പിക്കാനും തറയിവിനിന്നുള്ള അമിതമായ പ്രതിഫലനം കുറയ്ക്കാനും സഹായിച്ചേക്കാം ഗേവേഷകർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button