അന്തർദേശീയം

ഇറാൻ യുദ്ധത്തിൽ യുഎസിന്റെ 330 കോടി ഡോളറിന്റെ യുദ്ധവിമാനങ്ങൾ തകർന്നതായി റിപ്പോർട്ട്

വാഷിങ്ടൺ ഡിസി : ഇറാൻ യുദ്ധത്തിൽ യുഎസിന്റെ 330 കോടി ഡോളറിന്റെ യുദ്ധവിമാനങ്ങൾ തകർന്നതായി റിപ്പോർട്ട്. ഇറാനുമായുള്ള യുദ്ധം തുടങ്ങിയതുമുതൽ ഇതുവരെ 81 സൈനിക വിമാനങ്ങൾ തകർന്നതായി കോൺഗ്രഷനൽ റിസർച്ച് സർവീസിന്റെ പുതിയ റിപ്പോർട്ടിൽ പറഞ്ഞു. യുഎസിന്റെ അത്യാധുനിക യുദ്ധവിമാനങ്ങളായ എഫ്–35എ ലൈറ്റ്നിങ് II സ്റ്റെൽത്ത് ഫൈറ്റർ, എഫ് 15, എംക്യു 9 റീപ്പർ ഡ്രോണുകൾ എന്നിവയും തകർന്നവയിൽ പെടുന്നു.

മൂന്ന് കോടി ഡോളറിലേറെയാണ് ഒരു എഫ്–15 വിമാനത്തിന്റെ വില. എംക്യു–9 റീപ്പറിന്റെ വില മൂന്ന് കോടി ഡോളറിനും 5 കോടി ഡോളറിനും ഇടയിലാണ്. അഞ്ചാം തലമുറ എഫ്–34എ വിമാനത്തിന്റെ വില 9.2 കോടി ഡോളറിനടുത്തും.

യുദ്ധത്തിനിടെ യുഎസ് സൈന്യത്തിന് 13 എഫ്–15 ഇ വിമാനങ്ങൾ, ഒരു എഫ്–35എ വിമാനം, രണ്ട് എ–10 തണ്ടർ ബോൾട്ട് ഗ്രൗണ്ട് അറ്റാക്ക് വിമാനം, 7 കെസി–135 സ്ട്രാറ്റോടാങ്കർ വിമാനം എന്നിവ നഷ്ടപ്പെട്ടതായി ‘യുഎസ് എയർക്രാഫ്റ്റ് കോംബാറ്റ് ഡാമേജ് ഇൻ ഓപ്പറേഷൻ എപിക് ഫ്യൂറി; കൺസിഡറേഷൻസ് ഫോർ കോൺഗ്രസ്’ എന്ന പേരിലുള്ള റിപ്പോർട്ടിൽ പറയുന്നു. മാർച്ച് 2 ന് കുവൈത്തിലുണ്ടായ ഫ്രണ്ട്‌ലി ഫയറിൽ 3 എഫ്–15 വിമാനങ്ങൾ തകർന്നിരുന്നു. ഏപ്രിലിൽ ഇറാനും മറ്റൊരു എഫ്–15 വിമാനം വെടിവച്ചിട്ടു. സെപ്റ്റംബർ 9 നും 10 നും ഇടയിൽ ജോർദാനിലെ മുവാഫാഖ് സോൾട്ടി വ്യോമ താവളത്തിലുള്ള ഇറാന്റെ വ്യോമാക്രമണത്തിൽ 8 എഫ്–15ഇ വിമാനങ്ങൾക്കും കേടുപാടുണ്ടായെന്നും റിപ്പോർട്ടിലുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button