അന്തർദേശീയം

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വത്തിക്കാന്‍ സിറ്റി : ശ്വാസകോശത്തില്‍ മുഴ കണ്ടെത്തിയതിനെ തുടര്‍ന്ന് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് വത്തിക്കാന്‍ അറിയിച്ചു. പ്രാരംഭ ഘട്ടത്തില്‍ തന്നെ മുഴ കണ്ടെത്താനായെന്നും അടുത്തയാഴ്ച റോമിലെ ജെമെലി ആശുപത്രിയില്‍ ശസ്ത്രക്രിയ നടക്കുമെന്നും വത്തിക്കാന്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

എല്ലാവരോടും തന്നെ പ്രാര്‍ഥനകളില്‍ ഓര്‍ക്കണമെന്ന് മാര്‍പ്പാപ്പ അഭ്യര്‍ഥിച്ചു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഒത്തുകൂടിയ തീര്‍ഥാടകരെ അഭിസംബോധന ചെയ്ത് നടത്തിയ ഞായറാഴ്ച പ്രാര്‍ത്ഥനക്കിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 71 കാരനായ മാര്‍പാപ്പയുടെ സ്ഥാനാരോഹണത്തിനു ശേഷമുള്ള ആദ്യത്തെ ആരോഗ്യപ്രശ്‌നമാണിത്.

ശ്വാസകോശത്തില്‍ കണ്ടെത്തിയ മുഴ വളരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞതാണെന്ന് മാര്‍പാപ്പ വ്യക്തമാക്കി. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം വരുന്ന ദിവസങ്ങളില്‍ തന്നെ ശസ്ത്രക്രിയ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. ശസ്ത്രക്രിയക്ക് ശേഷം ഏകദേശം ഒരാഴ്ചത്തെ വിശ്രമം ആവശ്യമായി വരുമെന്ന് വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്. 2025 മേയിലാണ് ലിയോ മാര്‍പാപ്പ സഭാമേധവിയായി തെരഞ്ഞെടുക്കപ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button