ദേശീയം

ആന്ധ്രയില്‍ ട്രെയിനിടിച്ച്‌ ഏഴ് പേര്‍ മരിച്ചു

അമരാവതി> ആന്ധ്രപ്രദേശില്‍ ട്രെയിനിടിച്ച്‌ ഏഴ് പേര്‍ മരിച്ചു. ശ്രീകാകുളം ജില്ലയിലെ ബാദുവയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം.

ഗുവാഹത്തി എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരാണ് കൊണാര്‍ക് എക്സ്പ്രസ് ട്രെയിന്‍ ഇടിച്ചു മരിച്ചത്.

സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ട്രാക്കിലേക്ക് ഇറങ്ങി നിന്നവരെ എതിര്‍ദിശയിലേക്ക് വരികയായിരുന്ന കൊണാര്‍ക് എക്സ്പ്രസ് ഇടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ടവര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.

മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഉള്‍പ്പെടെ പുരോഗമിക്കുകയാണ്. സംഭവത്തില്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ദുഃഖം രേഖപ്പെടുത്തി.

 

നേരോടെ അറിയാൻ
നേരത്തേ അറിയാൻ

യുവധാര ന്യൂസ്‌

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button