അന്തർദേശീയം

ഇന്ത്യക്കാർക്ക് സന്തോഷവാർത്ത; ഇനി ഉസ്ബെക്കിസ്ഥാനിൽ 30 ദിവസം വിസയില്ലാതെ പ്രവേശിക്കാം, യു.പി.ഐ വഴി നേരിട്ട് പണമിടപാട് നടത്താം.

ഇന്ത്യൻ പൗരന്മാർക്ക് 30 ദിവസം വരെ വിസയില്ലാതെ പ്രവേശിക്കാനുള്ള സൗകര്യം പ്രഖ്യാപിച്ച് ഉസ്ബെക്കിസ്ഥാൻ. പ്രസിഡന്റ് ഷൗക്കത്ത് മിർസിയോ യേവ് നിർണായക പ്രഖ്യാപനം നടത്തിയത്. വിനോദസഞ്ചാരം, ബിസി നസ് ഇടപാടുകൾ, ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ കൂടുതൽ ശക്തിപ്പെടുത്തുകയാണ് പുതിയ വിസ ഇളവിൻ്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് വ്യക്തമാക്കി.

വിസയില്ലാ പ്രവേശനം നിലവിൽ വരുന്ന സാഹചര്യത്തിൽ ഇന്ത്യക്കാ രുടെ ഉസ്ബെക്കിസ്ഥാൻ യാത്ര കൂടുതൽ എളുപ്പമാകും വിനോദ സഞ്ചാര മേഖലയ്ക്ക് മാത്രമല്ല. ബിസിനസ് യാത്രകൾക്കും ഇളവ് വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിൽ നിലവിൽ ആഴ് ചയിൽ 14 നേരിട്ടുള്ള വിമാന സർ വീസുകൾ ഉണ്ടെന്നും ഇത് യാത്രാ സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുമെന്നും മിർസിയോ യേവ് ചൂണ്ടിക്കാട്ടി.

ഉസ്ബെക്കിസ്ഥാനിൽ യു.പി.ഐ വഴി നേരിട്ട് പണമിടപാട് നടത്താം

ഉസ്ബെക്കിസ്ഥാൻ സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾക്കും ബിസിനസ് യാത്രക്കാർക്കും വിദ്യാർഥികൾക്കും ഇനി യു.പി.ഐ വഴി നേരിട്ട് പണമിടപാട് നടത്താം. ഉസ്ബെക്കിസ്ഥാന്റെ ക്യൂആർ കോഡായ UZOR സ്കാൻ ചെയ്ത് സാധാരണ യു.പി.ഐ ആപ്പുകൾ ഉപയോഗിച്ച് വ്യാപാര സ്ഥാപനങ്ങളിൽ പണം നൽകാനാകും.

നാഷണൽ പേയ്മെമെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) അന്താരാഷ്ട്ര വിഭാ ഗമായ എൻപിസിഐ ഇൻ്റർനാഷണൽ പേയ് മെൻ്റ്സ് ലിമിറ്റഡ് (എൻഐ.പി.എൽ) ഉസ്ബെക്കിസ്ഥാന്റെ ദേശീയ പേയ്മെൻ്റ് സംവിധാനം നി യന്ത്രിക്കുന്ന നാഷണൽ ഇൻ്റർബാങ്ക് പ്രോസസിങ് സെൻ്ററുമായി (എൻഐപിസി) ഓഗസ്റ്റ് 30ന് വാണിജ്യ കരാറിൽ ഒപ്പുവെച്ചു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ഉസ്ബെക്കിസ്ഥാൻ സെൻട്രൽ ബാങ്കിന്റെയും അംഗീകാരത്തോടെയാണ് ഇത് നടപ്പാക്കുന്നത്. ഉസ്ബെക്കിസ്ഥാൻ്റെ ദേശീയ പേയ്മെൻ്റ് സംവിധാനമായ ഹ്യൂമോയാണ് അതിർത്തി കടന്നുള്ള വ്യാപാര ഇടപാടുകൾക്കായി എൻഐപിഎൽൻ്റെ അംഗീകൃത പങ്കാളി ഉസ്ബെക്കിസ്ഥാൻ്റെ ഏകികൃത ദേശിയ ക്യുആർ സംവിധാനവുമായി യു.പി.ഐ ബന്ധിപ്പിക്കുന്നതിലൂടെ റിട്ടെയിൽ, ഹോട്ടൽ, സേവന മേഖലകളിലെ 2 മേഖലകളിലെ ഭൂരിഭാഗം വ്യാപാര സ്ഥാപ നങ്ങളിലും ഇന്ത്യൻ യാത്രക്കാർക്ക് യു.പി.ഐ ഉപയോഗിക്കാനാകും.

ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നേരിട്ട് വ്യാപാരികൾ ക്ക് പണം നൽകാമെന്നതാണ് ഇതിൻ്റെ പ്രധാന നേട്ടം. ഇതിലൂടെ വിദേശ കറൻസി മാറ്റുന്നതിനുള്ള അധിക ചെലവും അന്താരാഷ്ട്ര കാർഡുകളെയും പണത്തെയും ആശ്രയിക്കുന്നതും കുറയ്ക്കാനാകുമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. ഉസ്ബെക്കിസ്ഥാൻ കൂടി ഉൾപ്പെട്ടതോടെ 10 രാജ്യങ്ങളിലേക്ക് യു.പി.ഐയുടെ രാജ്യാന്തര സേവനം വ്യാപിച്ചു. സിംഗപൂർ. യുഎഇ. ഫ്രാൻസ്, മൗറിഷ്യസ്, നേപ്പാൾ, ഭൂട്ടാൻ, ഖത്തർ, ശ്രീലങ്ക. കംബോഡിയ, ഗ്രീസ് എന്നിവയാണ് യു.പി.ഐ ഇടപാട് നടത്താൻ കഴിയുന്ന മറ്റ് രാജ്യങ്ങൾ.

മധ്യേഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര-നയതന്ത്ര ബന്ധങ്ങൾ ശക്തമാക്കുന്നതിനൊപ്പം രാജ്യത്തിൻ്റെ ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനത്തിന് ആഗോളതലത്തിൽ കൂടുതൽ സ്വീകാര്യത നേടാനും പുതിയ സഹകരണം സഹായിക്കുമെന്നാണ് വിലയിരുത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button