അന്തർദേശീയം

സൗദിയെ ലക്ഷ്യമാക്കി ഹൂതി വിമതർ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ആകാശത്തുവച്ച് തകർത്തു : സഖ്യസേന

റിയാദ് : സൗദി അറേബ്യയെ ലക്ഷ്യമാക്കി യെമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ വിജയകരമായി തകർത്തതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. ഹൂതികൾ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകളും രണ്ട് ഡ്രോണുകളുമാണ് സഖ്യസേന ആകാശത്തുവച്ച് വെടിവച്ചിട്ടത്. ഖമീസ് മുഷൈത് നഗരത്തെ ലക്ഷ്യമാക്കിയാണ് മിസൈലുകൾ എത്തിയതെന്നും തലസ്ഥാനമായ റിയാദിനു നേരെയാണ് ഡ്രോൺ ആക്രമണം ഉണ്ടായതെന്നും സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ മാലികി എക്സിൽ കുറിച്ചു.

ആക്രമണസാധ്യത മുന്നിൽക്കണ്ട് സൗദി സിവിൽ ഡിഫൻസ്, ഖമീസ് മുഷൈത്, അബഹ എന്നീ പ്രദേശങ്ങളിൽ രാത്രി തന്നെ അതീവ ജാഗ്രതാ നിർദേശം നൽകിയിരുന്നു. എന്നാൽ റിയാദിൽ പ്രത്യേക ജാഗ്രതാ നിർദേശങ്ങൾ ഒന്നും തന്നെ പുറപ്പെടുവിച്ചിരുന്നില്ല. ഹൂതികളുടെ പുതിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button