മാൾട്ടാ വാർത്തകൾയൂറോപ്യൻ യൂണിയൻ വാർത്തകൾ

യുവധാര സമ്മാനകൂപ്പൺ ഇന്ത്യൻ എംബസിയിൽ വെച്ച് പ്രകാശനം ചെയ്തു.

ബിർക്കിർക്കര :യുവധാര സാംസ്‌കാരിക വേദി മാൾട്ടയുടെ ആഭിമുഖ്യത്തിൽ നവംബർ 12നു സംഘടിപ്പിക്കുന്ന അഖില യൂറോപ്പ് ഫുട്ബോൾ ടൂർണമെന്റും തുടർന്ന് നവംബർ 19ന് നടത്താൻ ഉദ്ദേശിക്കുന്ന രണ്ടാം വാർഷിക സമ്മേളനവും ഇന്ത്യയിലെ പ്രമുഖ പിന്നണി ഗായകരെ അണിനിരത്തി അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ ഫെസ്റ്റിനോടനുബന്ധിച്ചു നറുക്കെടുപ്പ് നടത്തുന്ന സമ്മാന കൂപ്പണിന്റെ വിതരണോൽഘാടനം ഇന്ത്യൻ ഹൈകമ്മീഷനിൽ വെച്ച് നടന്ന ചടങ്ങിൽ സെക്കന്റ്‌ ഓഫീസർ ശ്രീ. അനിരുദ്ധ ദാസ് നിർവഹിച്ചു. യുവധാരയുടെ സെക്രട്ടറി .ബെസ്റ്റിൻ വർഗീസ് , പ്രസിഡന്റ് .ജോബി കൊല്ലം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അൻപതോളം സമ്മാനങ്ങൾ ആണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്..നവംബർ 19 നു മാൾട്ട ഇന്നോളം കണ്ടിട്ടില്ലാത്ത ചടങ്ങിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഇന്ത്യയിലെയും കേരളത്തിലെയും മാൾട്ടയിലെയും സാമൂഹിക രാഷ്ട്രീയ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾ യുവധാരഉടൻ അറിയിക്കുന്നതായിരിക്കും എന്ന് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button