മാൾട്ടാ വാർത്തകൾ

മാൾട്ടയുടെ യൂറോപ്യൻ കമ്മീഷൻ പ്രതിനിധി ലോറെൻസോ വെല്ല അന്തരിച്ചു

മാള്‍ട്ടയുടെ യൂറോപ്യന്‍ കമ്മീഷന്‍ പ്രതിനിധി ലോറെന്‍സോ വെല്ല അന്തരിച്ചു. ഗുരുതരമായ അസുഖത്തെ തുടര്‍ന്നായിരുന്നു 43 കാരനായ വെല്ലയുടെ അന്ത്യം. 2012 മുതല്‍ 2014 വരെ, യൂറോപ്യന്‍ കമ്മീഷനിലെ എംപ്ലോയ്‌മെന്റ്, സോഷ്യല്‍ അഫയേഴ്‌സ് ആന്‍ഡ് ഇന്‍ക്ലൂഷന്‍ ഡയറക്ടറേറ്റ്ജനറലിലും (ഡിജി ഇഎംപിഎല്‍) പ്രോഗ്രാം മാനേജരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2021 മെയ് മാസത്തില്‍ മാള്‍ട്ടയുടെ കൗണ്‍സില്‍  ഓഫ് യൂറോപ്പ് പ്രതിനിധിയായി സ്ട്രാസ്ബര്‍ഗിലേക്ക് നിയമിക്കുന്നതിനുമുമ്പ്, COVID19 പാന്‍ഡെമിക്കിന്റെ ഉന്നതിയില്‍ മുന്‍ ആരോഗ്യമന്ത്രി ക്രിസ് ഫിയറിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയും സേവനമനുഷ്ഠിച്ചിരുന്നു. 2023 മാര്‍ച്ച് 1ന് വലെറ്റയില്‍ സ്ഥിതി ചെയ്യുന്ന മാള്‍ട്ടയുടെ യൂറോപ്യന്‍ കമ്മീഷന്‍ റെപ്രെസന്റേഷന്‍ തലവനായും നിയമിതനായി.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button