അന്തർദേശീയം

യാത്രക്കാരന്റെ പവർബാങ്ക് പൊട്ടിത്തെറിച്ചു; അബുദാബി – കോഴിക്കോട് വിമാനത്തിൽ തീപിടിത്തം

അബുദാബി : എയർ അറേബ്യയുടെ അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടിത്തം. ഇന്ന് പുലർച്ചെ അബുദാബിയിൽ നിന്നും കോഴിക്കോടേക്ക് പുറപ്പെട്ട വിമാനത്തിലാണ് തീപിടിത്തമുണ്ടായത്. യാത്രക്കാര‍ൻറെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ അധികൃതർ വേണ്ട നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ ആളപായമില്ല. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കോഴിക്കോട്ടെത്തിച്ചു.

സംഭവുമായി ബന്ധപ്പെട്ട് 4 പേരെ അബുദബി വിമാനത്താവളത്തിൽ തടഞ്ഞു വെച്ചു. പവർ ബാങ്ക് കൈവശമുണ്ടായിരുന്ന യുവാവ്, സഹോദരി എന്നിവർക്കൊപ്പം എമർജൻസി ഡോർ തുറന്ന 2 പേരെയും തടഞ്ഞു വെച്ചു.

സയേദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്യാൻ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. പവർ ബാങ്ക് കത്തിയാണ് തീപിടിക്കുന്നതെന്ന് മനസിലായതോടെ കാബിൻ ക്രൂ എത്തി ഉടൻ തന്നെ തീയണച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button