അന്തർദേശീയം

അഫ്ഗാനിസ്ഥാനിലെ സ്കൂളിൽ സ്ഫോടനം; നിരവധി കുട്ടികൾ മരിച്ചു

കാബൂൾ : അഫ്ഗാനിസ്ഥാനിലെ കിഴക്കൻ പ്രവിശ്യയായ കുനാറിലെ സ്കൂളിൽ സ്ഫോടനം. ശനിയാഴ്ച ഉണ്ടായ സ്ഫോടനത്തിൽ നിരവധി വിദ്യാർഥികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

അന്ദർ സെർ മേഖലയിലുള്ള ഒരു സ്കൂളിൽ രാവിലെ 10 മണിക്കാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന് കാരണമെന്താണെന്നോ, എത്രപേർ കൊല്ലപ്പെട്ടു എത്ര പേർക്ക് പരുക്കേറ്റു എന്നിങ്ങനെയുള്ള യാതൊരു വിവരങ്ങളും ലഭ്യമല്ല. പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നുകിടക്കുന്ന കുനാർ പ്രവിശ്യയിൽ നിന്നുള്ള അന്വേഷണ സംഘങ്ങൾ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button