ദേശീയം

മണിപ്പൂരില്‍ വ്യാജമദ്യ ദുരന്തം; 15 മരണം, 200ലേറെ പേര്‍ ചികിത്സയില്‍

ഇംഫാല്‍ : മണിപ്പൂരിലെ ചന്ദേല്‍ ജില്ലയില്‍ വ്യാജമദ്യം കുടിച്ച് 15 പേര്‍ മരിച്ചു. 200ലേറേ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. കഴിഞ്ഞ 48 മണിക്കൂറിനിടെയാണ് ദുരന്തമുണ്ടായത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

ലാംഫെല്‍പാട്ടിലെ ഷിജ ആശുപത്രിയിലും സജിവയിലെ ബബിന ആശുപത്രിയിലുമാണ് ആളുകള്‍ ചികിത്സയിലുള്ളത്. ചക്പികരോങ് മേഖലയില്‍ നിന്ന് മദ്യം കഴിച്ച് അസ്വസ്ഥത ഉണ്ടായവര്‍ ചികിത്സ തേടണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. മൂന്ന് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മികച്ച ചികിത്സ ഉറപ്പാക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ, ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ വിദഗ്ധ ഡോക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കല്‍ സംഘത്തെയും അവശ്യമരുന്നുകളും ചന്ദേല്‍ ജില്ലയിലേക്ക് അയച്ചിട്ടുണ്ട്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button