അന്തർദേശീയം

ഫുജൈറയിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു

ഫുജൈറ : യുഎഇയിലെ ഫുജൈറയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽ പെട്ടത്. മുഹമ്മദ് അസ്മിൽ (21), മിസ്‌ന ജുബിൻ (21), മുഹമ്മദ് ഫായിസ് (3) എന്നിവരാണ് മരിച്ചത്. അപകടം നടക്കുമ്പോൾ കുടുംബത്തിലെ ഏഴ് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇന്നലെ (വ്യാഴാഴ്‌ച) പുലർച്ചെ രണ്ടോടെയാണ് അപകടം.

ഫുജൈറയിലെ ഇവാ കഫറ്റീരിയ നടത്തുന്ന മലപ്പുറം വേങ്ങര കുന്നുംപുറം കുണ്ടിൽപ്പാറ സിദ്ധിഖിന്റെ മക്കളും പേരക്കുട്ടിയുമാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. സിദ്ദിഖിൻറെ ഭാര്യയും മൂത്ത മകളും അവരുടെ രണ്ടു കുട്ടികളും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സക്കായി നാട്ടിലെത്തിയ സിദ്ദിഖ് ഭാര്യക്കും മക്കൾക്കുമൊപ്പം തിങ്കളാഴ്ചയാണ് മടങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button