അന്തർദേശീയം

ഇസ്രയേൽ ആരു ഭരിക്കും എന്ന് ഇന്നറിയാം

ടെൽ അവീവ് : ഇസ്രേയൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കാൻ കടുത്ത മത്സരമാണ് പ്രതിപക്ഷ നേതാവ് ഗാഡി ഐസൻകോട്ട് നടത്തുന്നത്. അദ്ദേഹത്തിന്‍റെ കടുത്ത പരിശ്രമങ്ങളെ തുടർന്ന് പുതിയ സർക്കാർ രൂപീകരിക്കാൻ ആരെയാണ് ചുമതലപ്പെടുത്തേണ്ടതെന്ന് ഇന്ന് (ഞായറാഴ്ച) പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇസ്രയേൽ പ്രസിഡന്‍റ് ഐസക് ഹെർസോഗ്.

ഒക്റ്റോബർ 27ൽ നടന്ന തെരഞ്ഞെടുപ്പിനു ശേഷം ഇക്കഴിഞ്ഞ വ്യാഴാഴ്ച ഹെർസോഗ് ഇടതു-വലതു പക്ഷ പാർട്ടികളുമായി രണ്ടു തവണ കൂടിയാലോചനകൾ നടത്തിയെങ്കിലും നെതന്യാഹുവോ ഐസൻകോട്ടോ ഭൂരിപക്ഷത്തിന് ആവശ്യമായ വോട്ടുകൾ നേടിയില്ല. ഐസൻ കോട്ടിനു പിന്തുണ പ്രഖ്യാപിച്ച അറബ് പാർട്ടിയായ റാമിന്‍റെ നേതാവ് മൻസൂർ അബ്ബാസ് ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണം എന്ന ഐസൻകോട്ടിന്‍റെ ആവശ്യം ഇതു വരെ അംഗീകരിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button