അന്തർദേശീയം

ലോകചരിത്രത്തില്‍ തന്നെ ആദ്യമായി പരസ്യ വധശിക്ഷയും ലൈവ് സ്ട്രീമിങ്ങും നടപ്പാക്കാനൊരുങ്ങി അമേരിക്ക

വാഷിങ്ങ്ടണ്‍ ഡിസി : ലോകചരിത്രത്തില്‍ തന്നെ ആദ്യമായി പരസ്യ വധശിക്ഷയും ലൈവ് സ്ട്രീമിങ്ങും നടപ്പാക്കാനൊരുങ്ങി അമേരിക്ക. 2009ല്‍ ടെക്‌സസിലെ ഫോര്‍ട്ട് ഹുഡ് സൈന്നിക താവളത്തില്‍ വെടിവെപ്പ് നടത്തി 13 പേരുടെ ജീവനെടുത്ത നിദാല്‍ ഹസന്റെ (56) വധശിക്ഷയാണ് അമേരിക്ക ലൈവായി ടെലികാസ്റ്റ് ചെയ്യാന്‍ പോകുന്നത്.

ആര്‍മിയുടെ ഫയറിങ്ങ് സ്‌ക്വാഡ് പ്രതിക്കുനേരെ ഒരുമിച്ച് വെടിയുതിര്‍ത്ത് വധശിക്ഷ നടപ്പിലാക്കും. എല്ലാവര്‍ക്കും കാണാനായി പെന്റഗണ്‍ ആണ് ലൈവ് സ്ട്രീമിങ്ങ് ഒരുക്കുന്നത്. യുഎസ്എസ് എബ്രഹാം ലിങ്കണ്‍ വിമാനവാഹിനി കപ്പലിലെ സൈനികരുമായി കൂടിക്കാഴ്ച്ച നടത്താനെത്തിയ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്താണ് പരസ്യവധശിക്ഷയെകുറിച്ചും ലൈവ് ടെലികാസ്റ്റിനെ കുറിച്ചും വെളിപ്പെടുത്തിയത്.

1945നു ശേഷം ഇതാദ്യമായാണ് യുഎസില്‍ വധശിക്ഷ നടപ്പാക്കാനായി ഫയറിങ്ങ് സ്‌ക്വാഡിനെ നിയോഗിക്കുന്നത്. ഇറാനിലും താലിഭാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലും പരസ്യ വധശിക്ഷ നടപ്പാക്കുന്ന രീതി ഇപ്പോഴും ഉണ്ടെങ്കിലും ആദ്യമായാണ് ഒരു രാജ്യം അത് ലൈവായി കാണിക്കാന്‍ പോകുന്നത്.

ഡിസംബര്‍ 3ന് കൃത്യം ഒരുമണിക്കുതന്നെ വധശിക്ഷ നടപ്പാക്കുമെന്ന് ഹെഗ്‌സത്ത് അറിയിച്ചു. സേനയില്‍ സൈക്യാട്രിസ്റ്റ് ആയിരുന്നു പ്രതിയായ ഹസന്‍. സൈനികയൂണിഫോമില്‍ ഭീകരാക്രമണം നടത്തിയ പ്രതിയുടെ വധശിക്ഷ അപ്പീല്‍ നല്‍കിയാലും നടപ്പിലാക്കും എന്നും ഹെഗ്‌സത്ത് പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button