അന്തർദേശീയം

യു എസിൽ പഠനം പൂര്‍ത്തിയാക്കുന്ന വിദേശ വിദ്യാര്‍ഥികൾക്ക് പരിശീലന ഫീസ് 500 ൽ നിന്നും 70,000 ഡോളറാക്കുന്നു

വാഷിങ്ടൺ ഡിസി : യു എസിൽ പഠനം പൂര്‍ത്തിയാക്കുന്ന വിദേശ വിദ്യാര്‍ഥികൾക്ക് തൊഴിൽ പരിശീലനത്തിനും തൊഴിൽ അനുമതിക്കും കൂറ്റൻ ഫീസ് ചുമത്താൻ ട്രംപ് ഭരണകൂടം. ഒപിടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ്ങിന് വിദ്യാര്‍ഥികൾ 70,000 ഡോളര്‍ ഫീസ് നൽകേണ്ടി വരും. ഏകദേശം 58 ലക്ഷം രൂപയിൽ അധികം വരുമിത്. ഇത് മാത്രമല്ല അധിക പരിശീലനങ്ങൾക്ക് 30,000 ഡോളര്‍ വേറെയും നൽകണം. നേരത്ത എല്ലാം കൂടി 500 ഡോളറായിരുന്നു ചെലവ്.

എഫ് വൺ വിസയിൽ യു എസ് സര്‍വകലാശാലകളിൽ പഠിക്കാനെത്തുന്ന ഇന്ത്യൻ വിദ്യാര്‍ഥികളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുക. കുടിയേറ്റ നിയന്ത്രണം എന്ന പേരിൽ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റാണ് (DHS) ആണ് നടപടി പ്രഖ്യാപിച്ചിട്ടുള്ളത്. നേരത്തെ എച്ച് വൺ ബി വിസകൾക്ക് ഇതേ മാതൃകയിൽ കൂറ്റൻ ഫീസ് പ്രഖ്യാപിച്ചിരുന്നു. ഒരു ലക്ഷം ഡോളറായി ഉയര്‍ത്തി. എങ്കിലും ഇത് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു.

സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് (STEM) വിഷയങ്ങളിൽ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് യു എസിൽ പരിശീലനം അനുവദിച്ചിരുന്നത്. ഫീസ് നിര്‍ദ്ദേശത്തിൽ അഭിപ്രായ സ്വരൂപണത്തിന് ഒരു മാസ കാലാവധി പ്രഖ്യാപിച്ചിരിക്കയാണ്. നിലവിലുള്ള വിദ്യാര്‍ഥികൾക്ക് രണ്ട് മാസത്തെ ഇടവേളയും നൽകിയിട്ടുണ്ട്.

ലക്ഷ്യം ഇന്ത്യൻ വിദ്യാര്‍ഥികൾ

ഏകദേശം 3.6 ലക്ഷം ഇന്ത്യൻ വിദ്യാര്‍ഥികളാണ് യു എസി പഠനം തുടരുന്നത്. നേരത്തെ ചൈനയായിരുന്നു മുന്നിൽ. ഇപ്പോൾ ഇന്ത്യൻ വിദ്യാര്‍ഥികളാണ് കൂടുതൽ. മിക്ക സര്‍വ്വകലാശാലകളിലും ഇന്ത്യൻ വിദ്യാര്‍ഥികൾ അവരുടെ പഠന മികവ് പട്ടികയിൽ മുന്നിലാണ്. വ്യാപാര കരാര്‍ ഉൾപ്പെടെ ഉഭയ കക്ഷി ചര്‍ച്ചകളിൽ ഒന്നിൽ പോലും ട്രംപ് ഭരണകൂടം തുടരുന്ന ഈ വിദ്യാര്‍ഥി വേട്ട ഉന്നയിക്കപ്പെട്ടിട്ടില്ല.

യു.എസിലെ പ്രാദേശിക വിദ്യാർഥികൾക്ക് ലഭിക്കുന്ന സാമ്പത്തിക ഇളവുകളോ സ്കോളർഷിപ്പുകളോ വിദേശ വിദ്യാർഥികൾക്ക് സാധാരണായി അനുവദിക്കാറില്ല. അവർ മുഴുവൻ ട്യൂഷൻ ഫീസും അടച്ചു വേണം പഠിക്കാൻ. ഇത് സർവ്വകലാശാലകൾക്ക് നിലനിൽപിനുള്ള സാമ്പത്തിക സ്രോതസുമാണ്.

സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്‌സ് (STEM) മേഖലകളിലെ ബിരുദാനന്തര, പിഎച്ച്.ഡി കോഴ്‌സുകളിൽ ഭൂരിഭാഗവും ഇന്ത്യൻ വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തിലാണ്. പല അക്കാദമിക് ഡിപ്പാർട്ട്‌മെന്റുകളും റിസർച്ച് ലാബുകളും ഇവരെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. ഗവേഷകരായി എത്തുന്നവര്‍ കുട്ടികളെ പഠിപ്പിക്കയും ചെയ്യുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button